ഷാര്‍ജ: ഗള്‍ഫ് മേഖലയില്‍ ആദ്യവിമാനം പറന്നിറങ്ങിയ ഷാര്‍ജയുടെ അല്‍ മഹത്ത പ്രദേശത്ത് നിർമിച്ച അല്‍ ബറാറ പള്ളിയുടെ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നമസ്കരിക്കാന്‍ പ്രത്യേക സൗകര്യമുള്ള, 665 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന രണ്ട് നിലകളുള്ള പള്ളിയില്‍ 7.5 മീറ്റര്‍ വ്യാസവും 30 മീറ്റര്‍ നീളവുമുള്ള മിനാരമുണ്ട്. മൂന്ന് പ്രവേശന കവാടങ്ങളില്‍ ഒന്ന് സ്ത്രീകള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നു. ശുചിമുറികളും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും വാഹന പാര്‍ക്കിങ് സ്ഥലങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.