പ്രസാധകർക്ക് തണലായി ശൈഖ് സുൽത്താൻ; 45 ലക്ഷം ദിർഹം നൽകും

ഷാർജ: അക്ഷരങ്ങളുടെ മഹത്വം മനസിൽ കൊണ്ടുനടക്കുന്ന ഭരണാധികാരിയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ നായകനുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. അവധിയില്ലാതെ വായിക്കുകയും എഴുതുകയും ചെയ്യുന്ന അക്ഷരങ്ങളുടെ സുൽത്താൻ എക്കാലവും പ്രസാധകർക്ക്​ വലിയ പിന്തുണയാണ്​ നൽകിവന്നിട്ടുള്ളത്​. ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്​തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധക സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിക്കാൻ ശൈഖ് സുൽത്താൻ ഉത്തരവിട്ടു.

ഷാർജയിലെ വായനശാലകൾക്ക് ലോകസാഹിത്യത്തിലെ പുതുശബ്​ദങ്ങൾ എത്തിച്ച്, വിദ്യാർഥികൾക്കും ഗവേഷകർക്കും മികച്ച പിന്തുണ നൽകുകയാണ് ലക്ഷ്യം.

ഒരേസമയം പ്രസാധകരെയും വായനക്കാരെയും പിന്തുണക്കുന്നതാണിത്​. 83 രാജ്യങ്ങളിൽ നിന്നുള്ള 1,632 അറബ്, വിദേശ പ്രസാധകരാണ് ഇക്കുറി വായനോത്സവത്തിൽ എത്തിയിരിക്കുന്നത്. ഇവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ശെശഖ്​ സുൽത്താൻ ഗ്രാൻഡുകൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വറഷം കോവിഡ്​ സാഹചര്യത്തിൽ കൂടുതൽ ആനുകൂല്യങ്ങളാണ്​ നൽകുകയുമുണ്ടായി.

Tags:    
News Summary - Sheikh Sultan to help publishers with 45 lakh dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.