ഷാർജ: ഷാർജയിൽ എല്ലാ കെട്ടിടങ്ങളിലും തീ പിടിത്ത മുന്നറിയിപ്പ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. നിലവിൽ നിർമാണം നടന്ന് കൊണ്ടിരിക്കുന്ന എല്ലാ കെട്ടിടങ്ങളിലും നിർബന്ധമായും ഉപകരണം സ്ഥാപിച്ചിരിക്കണം.
ഷാർജ ഹൗസിംഗ് ഡിപ്പാർട്ട്മെൻറ് (എസ്.എച്ച്.ഡി) ഷാർജ സിവിൽ ഡിഫൻസിെൻറ സഹകരണത്തോടെ ഇത് നടപ്പിലാക്കാനാണ് ശൈഖ് സുൽത്താൻറ നിർദേശം. ഷാർജ റേഡിയോ, ടിവിയിൽ സംേപ്രഷണം ചെയ്യുന്ന ഡയറക്റ്റ് ലൈൻ േപ്രാഗ്രാം വഴി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ഷാർജ ഹൗസിംഗ് ഡിപ്പാർട്ട്മെൻറ് ചെയർമാനുമായ ഖലീഫ ആൽ തുനൈജിയാണ് ടെലിഫോൺ സംഭാഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.