ഷാർജ: ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ അക്കാദമിയായ ഷാർജയിലെ ഹോളി ഖുർആൻ അക്കാദമി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിച്ചു. ഖുർആൻ പഠനങ്ങളും ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് ഗവേഷകരെ സഹായിക്കുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് സ്ഥാപിച്ച അക്കാദമിയുടെ വിവിധ വിഭാഗങ്ങൾ ശൈഖ് സുൽത്താൻ സന്ദർശിച്ചു.
അക്കാദമിയുടെ മ്യൂസിയങ്ങൾ സന്ദർശിക്കുകയും പ്രദർശിപ്പിച്ച കൈയെഴുത്തു പ്രതികളും വസ്തുക്കളും അവലോകനം ചെയ്യുകയും ചെയ്തു.ഹോളി ഖുർആൻ മ്യൂസിയം, സെവൻ റീഡിങ്സ് മ്യൂസിയം, ഖുർആനിലെ തൂണുകളുടെ മ്യൂസിയം, പാരായണ ഉപദേഷ്ടാക്കളുടെ മ്യൂസിയം, കഅ്ബയിലെ കിസ്വയുടെ മ്യൂസിയം, ഖുർആനിലെ വിലയേറിയ പ്രിൻറുകളുടെ മ്യൂസിയം, ഖുർആനിലെ ശാസ്ത്രീയമായ അത്ഭുതങ്ങളുടെ മ്യൂസിയം തുടങ്ങി അക്കാദമിയിൽ ഏഴ് മ്യൂസിയങ്ങളാണ് പ്രവർത്തിക്കുന്നത്. ഖുർആൻ മനഃപാഠമാക്കുന്നവർക്ക് ഏറെ സഹായകരമായ ഇലക്ട്രോണിക് മക്ര വിഭാഗം നൽകുന്ന ആദ്യ സർട്ടിഫിക്കറ്റിൽ ശൈഖ് സുൽത്താൻ ഒപ്പിട്ടു.75,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന അക്കാദമിക്ക് എട്ട് ഇതളുകളുള്ള നക്ഷത്രത്തിെൻറ ആകൃതിയാണ്.
43 താഴികക്കുടങ്ങളാണ് ഇതിന് അഴക് വിരിക്കുന്നത്. ഷാർജയിലെ വാസ്തുവിദ്യ രൂപകൽപനകൾക്ക് സമാനമായ ഫാത്തിമി, മംലുകി, അൻദുലുസി ശൈലികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട മാതൃകയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.