ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പുതിയ പുസ്തകം പുറത്തിറങ്ങി. ധൈര്യശാലി എന്നർഥം വരുന്ന 'അൽ ജരീഅ' പുസ്തകം അൽ ഖാസിമി പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്.
പേർഷ്യയിലെ ഫ്രഞ്ച് അംബാസഡറോടൊപ്പം എത്തുന്ന 'മേരി പെറ്റിറ്റ്' എന്ന സ്ത്രീയുടെ യഥാർഥ ജീവിതകഥയാണ് നോവലിന്‍റെ ഇതിവൃത്തം. അഞ്ച് അധ്യായങ്ങളും 86 പേജുകളുമുള്ള നോവലിൽ നൂറുകണക്കിന് റഫറൻസുകൾ ഉദ്ധരിച്ചാണ് ചരിത്രസംഭവം വിവരിക്കുന്നത്. ചരിത്രം, നാടകം, സാഹിത്യം മേഖലകളിലായി 76 പുസ്തകങ്ങൾ ശൈഖ് സുൽത്താൻ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും മറ്റു നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.