അബൂദബി: അല്‍ വത്ബയില് ശൈഖ് സായിദ് ഫെസ്റ്റിവലില്‍ പുതുവര്‍ഷപ്പിറവിയുടെ ആഘോഷ ഭാഗമായി നടത്തിയ പരിപാടികള്‍ തകര്‍ത്തത് നാല് ലോക റെക്കോഡുകള്‍.
കരിമരുന്ന് പ്രകടനവും 60 മിനിറ്റ് നീണ്ട ഡ്രോണ്‍ ഷോയുമാണ് ലോക റെക്കോഡുകളിട്ടത്. കരിമരുന്ന് പ്രകടനം മാത്രം മൂന്ന് റെക്കോഡുകള്‍ സൃഷ്ടിച്ചപ്പോള്‍ 5000 ഡ്രോണുകള്‍ തീര്‍ത്ത ആകാശവിസ്മയം ഒരു ലോക റെക്കോഡ് തിരുത്തിയെഴുതി. ഏറ്റവും വലിയ ആകാശ ലോഗോ എന്ന റെക്കോഡാണ് ഡ്രോണ്‍ ഷോയിലൂടെ സംഘാടകര്‍ സ്ഥാപിച്ചത്. കൂറ്റന്‍ പക്ഷിയുടെ രൂപമാണ് ഡ്രോണുകള്‍ ആകാശത്ത് വരച്ചത്.
വലുപ്പം, സമയം, ആകൃതി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് കരിമരുന്ന് പ്രകടനം ലോക റെക്കോഡ് ഇട്ടത്. എമിറേറ്റ്സ് ഫൗണ്ടെയ്ന്, ഗ്ലോവിങ് ടവേഴ്സ് ഗാര്ഡന്, ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ വിവിധ പവിലിയനുകള്‍ എന്നിവിടങ്ങളില്‍ അടക്കം വിപുലമായ പുതുവര്‍ഷാഘോഷ പരിപാടികളാണ് അബൂദബിയില്‍ സംഘടിപ്പിച്ചിരുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഫെസ്റ്റിവല്‍ സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.