അബൂദബി: രാഷ്ട്രപിതാവ് ശൈഖ് സായിദിന് ആദരമർപ്പിക്കാനായി വർഷങ്ങളുടെ ആസൂത്രണത്തിനും തയാറെടുപ്പുകൾക്കും ശേഷം നിർമാണം പൂർത്തീകരിച്ച സ്ഥിരം സ്മാരകം തിങ്കളാഴ്ച ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അബൂദബി കോർണിഷിൽ ഒരുക്കിയ സ്മാരകത്തിൽ കലാസൃഷ്ടികൾ, പൈതൃക ഉദ്യാനം തുടങ്ങിയവ ഉണ്ടാകും. കല, ലാൻഡ്സ്കേപ്, കഥകൾ, ഉദ്ധരണികൾ, അപൂർവ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവയിലൂടെ സന്ദർശകർക്ക് ശൈഖ് സായിദിനെ അറിയാൻ സാധിക്കുന്ന വിധത്തിലാണ് സ്മാരകത്തിെൻറ രൂപകൽപന.
അബൂദബിയുടെ ആകാശദൃശ്യം കാണാൻ കഴിയുന്ന വിധം സ്മാരകത്തിൽ സജ്ജീകരിച്ച നടപ്പാതയിലൂടെ സന്ദർശകർക്ക് സഞ്ചരിക്കാൻ സാധിക്കും. ഇൗ വർഷം തന്നെ സന്ദർശകർക്കായി സ്മാരകം തുറന്നുനൽകും. രാത്രി 9.30ന് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടികളുടെ തത്സമയ ദൃശ്യങ്ങൾ സ്മാരകത്തിെൻറ ഒൗദ്യോഗിക ഫേസ് ബുക് പേജിൽ (@FounderMemorial) ലഭിക്കും.
പ്രമുഖ ടെലിവിഷൻ ചാനലുകളും ചടങ്ങ് സംപ്രേഷണം ചെയ്യും. 3.3 ഹെക്ടറിൽ ഒരുക്കിയ സ്മാരകം ഒന്ന്, രണ്ട് സ്ട്രീറ്റുകളുെട ഇൻറർസെക്ഷനിലാണ് സ്ഥാപിച്ചിരിക്കുന്നത്്. ശൈഖ് സായിദിെൻറ നൂറാം ജന്മദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ പ്രഖ്യാപിച്ച സായിദ് വർഷത്തിലാണ് സ്മാരകം തുറക്കുന്നത്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് സ്മാരകത്തിന് ‘ഫൗണ്ടേഴ്സ് മെമോറിയൽ’ എന്ന് പേര് വിളിച്ചത്. നിരവധി വർഷങ്ങളായി നടത്തിയ വലിയ പ്രയത്നങ്ങളുടെ ഫലമാണ് ശൈഖ് സായിദ് സ്മാരകമെന്ന് ഫൗണ്ടേഴ്സ് മെമോറിയൽ ഒാഫിസ് ജനറൽ മാനേജർ ഫാരിസ് സൈഫ് ആൽ മസ്റൂഇ പറഞ്ഞു. വളരെയധികം സംവേദകവും താൽപര്യമുളവാക്കുന്നതുമായ സ്മാരകമായിരിക്കും ഇത്. എല്ലാ അർഥത്തിലും ആശ്ചര്യപ്പെടുത്തുന്നതായിരിക്കും സ്മാരകമെന്നും ഫാരിസ് സൈഫ് ആൽ മസ്റൂഇ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.