അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ സ്മാരകം അബൂദബി കോർണിഷിൽ ജനുവരി 22ന് ഉദ്ഘാടനം ചെയ്യും. 3.3 ഹെക്ടറിൽ സ്ഥിതിചെയ്യുന്ന സ്മാരകത്തിെൻറ മധ്യത്തിൽ സ്ഥാപിച്ച കലാസൃഷടി അനാച്ഛാദനം ചെയ്തുകൊണ്ടായിരിക്കും ഉദ്ഘാടനം.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹ മാധ്യമങ്ങളിൽ @FounderMemorial പേജിലും ചടങ്ങ് കാണാൻ സാധിക്കും. രാത്രി 9.30ന് സംപ്രേഷണം ആരംഭിക്കും. മാർച്ചോടെ സ്മാരകം സന്ദർശകർക്കായി തുറന്നുനൽകും.
ഉദ്ഘാടനം പ്രധാന ദേശീയ ചാനലുകൾ സംപ്രേഷണം ചെയ്യും. സന്ദർശകർക്ക് കല, ലാൻഡ്സ്കേപ്, കഥകൾ, ഉദ്ധരണികൾ, അപുർവ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവയിലൂടെ ശൈഖ് സായിദിനെ അറിയാൻ സാധിക്കുന്ന വിധത്തിലാണ് സ്മാരകത്തിെൻറ രൂപകൽപന. ശൈഖ് സായിദിെൻറ നൂറാം ജന്മദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ പ്രഖ്യാപിച്ച സായിദ് വർഷത്തിലാണ് സ്മാരകം തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.