ദുബൈ: ദാനധർമങ്ങൾ വർധിപ്പിച്ചും സാമൂഹിക ദൗത്യങ്ങളിൽ സജീവമായും സായിദ് വർഷാചരണത്തെ ഏറ്റെടുത്ത യു.എ.ഇ ജനത രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ പാവന സ്മരണകൾക്കുള്ള സമർപ്പണമായി ഒരു ജീവകാരുണ്യ ദിനം കൂടി നെഞ്ചേറ്റുന്നു. ശൈഖ് സായിദ് ഇൗ ലോകത്തോട് വിട പറഞ്ഞ റമദാൻ 19നാണ് എല്ലാ വർഷവും ജീവകാരുണ്യ ദിനാചരണം നടത്തുന്നത്. ഹിജ്റ വർഷം 1425 റമദാൻ 19നാണ് (2004 നവംബർ രണ്ട്) ശൈഖ് സായിദ് നമ്മെ വിട്ടുപോയത്.
ശൈഖ് സായിദിനെ കുറിച്ച് ഹോളിവുഡ് ചലച്ചിത്രമൊരുക്കുന്നു
ദുബൈ: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ജീവിതത്തെ ആധാരമാക്കി ഹോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ എസ്.ടി.എക്സ് ഫിലിംസ് ചലച്ചിത്രം നിർമിക്കുന്നു. ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നടനുമായ ശേഖർ കപൂർ ആണ് ചിത്രം സംവിധാനം ചെയ്യുക. ക്ലിഫ് ഡോർഫ്മാൻ തിരക്കഥയെഴുതും.
ചരിത്രപരമായ മാറ്റത്തിന് സഹായിച്ച സജീവവും കരുത്തുറ്റതുമായ വ്യക്തിത്വത്തെ കുറിച്ചുള്ള കഥ പറയുന്നതാണ് ഇൗ പ്രോജക്ടെന്ന് എസ്.ടി.എക്സ് ഫിലിംസ് ചെയർമാൻ ആഡം ഫോഗൽസൺ വ്യക്തമാക്കി. ചലച്ചിത്രം യു.എ.ഇയിലോ പുറത്തോ ചിത്രീകരിക്കുക, യു.എ.ഇയിലെ അഭിനേതാക്കളും മറ്റു ചലച്ചിത്ര പ്രവർത്തകരും സിനിമയുടെ ഭാഗമാകുമോ തുടങ്ങിയ വിശദാംശങ്ങൾ അറിവായിട്ടില്ല.
ശൈഖ് സായിദിെൻറ പാത പിന്തുടർന്നാണ് രാജ്യം ലോക ജനതക്ക് സഹായങ്ങളും പിന്തുണയും നൽകിയത്. രാഷ്ട്രപിതാവിെൻറ സമാധാന സന്ദേശമുയർത്തി പിടിച്ച യു.എ.ഇ നേതാക്കൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പട്ടിണി കിടക്കുന്നവരെയും യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരെയും അഭയാർഥികളെയും അകമഴിഞ്ഞ് സഹായിച്ചു. പ്രകൃതി ദുരന്തങ്ങൾ, ആഭ്യന്തര സംഘർഷങ്ങൾ, യുദ്ധങ്ങൾ, ദാരിദ്ര്യം, രോഗം തുടങ്ങിയവക്ക് ഇരയായി പ്രയാസപ്പെട്ടിരുന്ന ലക്ഷക്കണക്കിന് ജനങ്ങളാണ് യു.എ.ഇയുടെ ഒൗദാര്യത്തിൽ സമാശ്വാസം കണ്ടെത്തിയത്. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രാജ്യത്തെ കൂടുതൽ പ്രചോദിപ്പിക്കുന്ന ഒാർമദിനമായാണ് റമദാൻ 19 കണക്കാക്കപ്പെടുന്നത്. ശൈഖ് സായിദിെൻറ നിർദേശ പ്രകാരം എമിറേറ്റ്സ് റെഡ് ക്രസൻറിലൂടെ (ഇ.ആർ.സി) 1993 മുതൽ 2003 വരെയുള്ള പത്ത് വർഷത്തിനുള്ളിൽ മാത്രം 180 കോടി ദിർഹത്തിെൻറ ജീവകാരുണ്യ^ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് നടന്നത്. 21 രാജ്യങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ഇൗ തുക ഉപയോഗിക്കപ്പെട്ടു. ഫലസ്തീൻ, ഇറാഖ്, അഫ്ഗാനിസ്താൻ, കൊസോവോ രാജ്യങ്ങളിലെ ജനങ്ങൾക്ക് 59.57 കോടി ദിർഹത്തിെൻറ സഹായവും ഇതു വഴി ഇക്കാലയളവിലെത്തി.
സായിദ് ജീവകാരുണ്യ ദിനം ശൈഖ് സായിദിെൻറയും യു.എ.ഇയുടെയും ജീവകാരുണ്യ പ്രവർത്തന നേട്ടങ്ങൾ അനുസ്മരിക്കാനുള്ള മികച്ച അവസരമാണെന്ന് യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര മന്ത്രാലയം വ്യക്തമാക്കി. യു.എ.ഇ സംസ്ഥാപിതമായ 1971 മുതൽ 2004 വരെ 117 രാജ്യങ്ങളിലെ ജീവകാരുണ്യ^വികസന പ്രവർത്തനങ്ങൾക്ക് 9050 കോടി ദിർഹമാണ് രാജ്യം അനുവദിച്ചതെന്ന് മന്ത്രാലയത്തിെൻറ റിപ്പോർട്ടിൽ വ്യക്തമാക്കി. രാഷ്ട്രീയം, സ്ഥലം, വംശം, നിറം, മതം തുടങ്ങിയ വേർതിരിവുകളില്ലാതെയാണ് യു.എ.ഇ രാജ്യങ്ങൾക്ക് സഹായം നൽകിയതെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.