ഭൂ​ക​മ്പ​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ട് അ​ബൂ​ദ​ബി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന സി​റി​യ​ന്‍ സ്വ​ദേ​ശി​യെ മ​ന്ത്രി മൈ​ത ബി​ന്‍ത് സാ​ലിം അ​ല്‍ ഷം​സി സ​ന്ദ​ർ​ശി​ക്കു​ന്നു

ഭൂ​ക​മ്പം: ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന സി​റി​യ​ന്‍ സ്വ​ദേ​ശി​ക​ൾ​ക്ക് ആ​ശം​സ അ​റി​യി​ച്ച് ശൈ​ഖ ഫാ​ത്തി​മ

അ​ബൂ​ദ​ബി: ഭൂ​ക​മ്പ​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട് അ​ബൂ​ദ​ബി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന സി​റി​യ​ന്‍ ബാ​ലി​ക ഷാ​മി​നെ​യും സ​ഹോ​ദ​ര​ന്‍ ഉ​മ​റി​നെ​യും ഫോ​ണി​ലൂ​ടെ സു​ഖ​വി​വ​രം അ​റി​യി​ച്ച്​ രാ​ഷ്ട്ര​മാ​താ​വ് ശൈ​ഖ ഫാ​ത്തി​മ ബി​ന്‍ത് മു​ബാ​റ​ക്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​വി​വ​രം തി​ര​ക്കി​യ ശൈ​ഖ ഫാ​ത്തി​മ കു​ട്ടി​ക​ള്‍ ഉ​ട​ന്‍ സു​ഖം​പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു.

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ​യും കു​ടും​ബ​ങ്ങ​ളെ​യും സ​ന്ദ​ര്‍ശി​ച്ച് വി​വ​ര​ങ്ങ​ള്‍ തി​ര​ക്കാ​ന്‍ ശൈ​ഖ ഫാ​ത്തി​മ നി​ര്‍ദേ​ശി​ച്ച​ത​നു​സ​രി​ച്ച് മ​ന്ത്രി മൈ​ത ബി​ന്‍ത് സാ​ലിം അ​ല്‍ ഷം​സി​യും റെ​ഡ് ക്ര​സ​ന്‍റ്​ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ഹം​ദാ​ന്‍ മു​സ്സ​ലാം അ​ല്‍ മ​സ്‌​റൂ​യി​യും ആ​ശു​പ​ത്രി​യി​ലെ​ത്തി. ശൈ​ഖ ഫാ​ത്തി​മ​യു​ടെ ആ​ശം​സ​ക​ള്‍ രോ​ഗി​ക​ളെ അ​റി​യി​ച്ച് ഇ​രു​വ​രും ഇ​വ​ര്‍ക്ക് മി​ഠാ​യി​ക​ളും പൂ​ക്ക​ളും കൈ​മാ​റി. സി​റി​യ​ന്‍ ഭൂ​ക​മ്പ​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ട 10 പേ​രാ​ണ് അ​ബൂ​ദ​ബി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​ത്. അ​തി​ല്‍ അ​ഞ്ചു​പേ​ര്‍ മു​തി​ര്‍ന്ന​വ​രും അ​ഞ്ചു​പേ​ര്‍ 9, 10, 12, 14, 16 വ​യ​സ്സു​ള്ള കു​ട്ടി​ക​ളു​മാ​ണ്.

പ​രി​ക്കേ​റ്റ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ത​ല​ച്ചോ​റി​നു പ​രി​ക്കേ​റ്റ​വ​രും മ​റ്റൊ​രാ​ള്‍ നാ​ലു മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട വ​നി​ത​യു​മാ​ണ്. പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് സി​റി​യ​യി​ല്‍നി​ന്ന്​ ഇ​വ​രെ അ​ബൂ​ദ​ബി​യി​ലെ​ത്തി​ച്ച​ത്. ശൈ​ഖ ഫാ​ത്തി​മ​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം സി​റി​യ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ യു.​എ.​ഇ സ​ര്‍ക്കാ​റി​നു കീ​ഴി​ലു​ള്ള എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്ര​സ​ന്‍റാ​ണ് ഇ​വ​രെ അ​ബൂ​ദ​ബി​യി​ലെ​ത്തി​ച്ച​ത്.

Tags:    
News Summary - Sheikha Fatima checks on health of Syrian earthquake victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.