യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ. മുഹമ്മദ്​ യു.എ.ഇ രാഷ്​ട്രമാതാവ്​ ശൈഖ ഫാത്തിമ ബിൻത്​ മുബാറകിനെ സന്ദർശിക്കുന്നു (ഫയൽ ചിത്രം) 

സ്​ത്രീശാക്​തീകരണ കേന്ദ്രത്തിന്​ ശൈഖ ഫാത്തിമ തുടക്കംകുറിച്ചു​

ദുബൈ: വനിത, സമാധാന, സുരക്ഷ മേഖലകളിൽ സ്​ത്രീകളെ ശാക്​തീകരിക്കുകയും നേതാക്കളായി വളർത്തുകയും ചെയ്യാൻ ലക്ഷ്യമിട്ട്​ ഉന്നത കേന്ദ്രത്തിന്​ തുടക്കമായി.

യു.എ.ഇ രാഷ്​ട്രമാതാവും ജനറൽ വിമൻസ്​ യൂനിയൻ ചെയർവുമനുമായ ശൈഖ ഫാത്തിമ ബിൻത്​ മുബാറക്​ കേന്ദ്രത്തിന്​ തുടക്കംകുറിച്ചു. സമാധാനവും സുരക്ഷയും അടിസ്​ഥാനമാക്കി എല്ലാ മേഖലകളിലും സ്​ത്രീകളുടെ പങ്കാളിത്തത്തിനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ്​ കേന്ദ്രം മുന്നോട്ടുവെക്കുന്നത്​.

സ്​ത്രീ ശാക്​തീകരണത്തിനുള്ള ഐക്യരാഷ്​ട്രസഭ വേദിയായ യു.എൻ വുമണുമായി സഹകരിച്ച്​ യു.എ.ഇ ജനറൽ വിമൻസ്​ യൂനിയൻ നടത്തുന്ന സമാധാന, സുരക്ഷ പദ്ധതിയുടെ ഭാഗമായാണ്​ കേന്ദ്രം ആരംഭിച്ചത്​. പ്രാദേശിക, അന്തർദേശീയ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ നേതൃ സ്ഥാനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പിന്തുണക്കാനായി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെ കഴിവുകൾ കേന്ദ്രം പരിപോഷിപ്പിക്കുമെന്ന്​ ശൈഖ ഫാത്തിമ പറഞ്ഞു.

എല്ലാ സുപ്രധാന വികസന മേഖലകളിലും സ്ത്രീകളുടെ സമ്പൂർണവും തുല്യവും ഫലപ്രദവുമായ പങ്കാളിത്തം പിന്തുണക്കുന്നതിൽ മികച്ച മാതൃകയാണ് യു.എ.ഇയെന്നും അവർ പറഞ്ഞു​.വിദേശകാര്യ-അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ എല്ലാ സഹകരണവും സ്​ത്രീശാക്​തീകരണ രംഗത്ത്​ വാഗ്​ദാനം ചെയ്​തു. സ്​ത്രീശാക്​തീകരണം ലക്ഷ്യമിട്ടുള്ള​ യു.എൻ പ്രമേയം നടപ്പാക്കുന്നതി​െൻറ ഭാഗമായാണ്​ ഇത്തരം പദ്ധതി​.

കഴിഞ്ഞവർഷം സെപ്​റ്റംബറിൽ യു.എൻ വുമൺ 'ശൈഖ ഫാത്തിമ ബിൻത്​ മുബാറക്​ സമാധാന-സുരക്ഷാ സംരംഭം' പ്രഖ്യാപിച്ചിരുന്നു. സൈനിക, സുരക്ഷ, സമാധാന മേഖലകളിൽ സ്ത്രീകളെ പരിശീലിപ്പിക്കലാണ്​ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​.

Tags:    
News Summary - Sheikha Fatima started a women's empowerment center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.