റാസല്‍ഖൈമ: വിശ്വ മാനവികതയുടെ സാംസ്കാരിക പരിസരത്തിനായി നിലകൊള്ളുന്നവര്‍ക്ക് ആവേശം നല്‍കുന്നതാണ് 39കാരനായ ഫാ. ഷിബു കുറ്റിപറിച്ചേലിന്‍െറ ജീവിത യാത്ര. നാല് മാസം മുമ്പ് ചാവക്കാട് സ്വദേശിനി ഖൈറുന്നീസക്ക് വൃക്ക ദാനം ചെയ്താണ് ഷിബു അച്ചന്‍ തെൻറ സേവന പാതയെ പ്രോജ്വലിപ്പിച്ചത്. തികച്ചും നിര്‍ധന കുടൂംബത്തിലെ 29കാരിയായ വീട്ടമ്മയാണ് ഖൈറുന്നീസ. ഖൈറുന്നീസയുടെയും കുടുംബാംഗങ്ങളുടെയും മനമുരുകിയുള്ള പ്രാര്‍ഥനയാകാം അവയവദാനത്തിനുള്ള ഉള്‍പ്രേരണക്കിടയാക്കിയതെന്നാണ് ഫാ. ഷിബുവിന്‍െറ പക്ഷം. വയനാട് ചീങ്ങേരി യാക്കോബായ ചര്‍ച്ചില്‍ സേവനമനുഷ്ഠിച്ച് വന്ന തനിക്ക് ഈ കുടുംബത്തെക്കുറിച്ച് നേരത്തെ ഒരറിവുമുണ്ടായിരുന്നില്ല. ദൈവത്തിെൻറയും രക്ഷിതാക്കളുടെയും പരിലാളനകളില്‍ ആരോഗ്യകരമായ ജീവിതം നയിക്കുമ്പോള്‍ ആര്‍ക്കെങ്കിലുമൊക്കെ ‘നമ്മുടെ താങ്ങും’ നല്‍കണമെന്ന ചിന്തയാണ് അവയവദാനത്തിലെത്തിയതെന്ന് ഫാ. ഷിബു ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞപ്പോള്‍ ഇനി ആര്‍ക്ക്, എങ്ങിനെയെന്ന ചോദ്യം ഇന്ത്യന്‍ കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലിന് സമീപമെത്തിച്ചു. നാല് വര്‍ഷമായി ഡയാലിസിസ് തുടര്‍ന്ന് മനസും ശരീരവും തകര്‍ന്നു കഴിയുകയായിരുന്ന യുവതിയിലാണ് അന്വേഷണമത്തെിയത്.
വില്ലേജ് ഓഫീസ് മുതല്‍ ജില്ലാ എസ്.പി ഓഫീസ് വരെയുള്ള ചുവപ്പു നാടകളുടെ കുരിക്കഴിച്ച് മെഡിക്കല്‍ ബോര്‍ഡിന്‍െറ അംഗീകാരം നേടലാണ് ആദ്യ പടി. പിന്നീട് നാല് ദിവസം വിവിധ പരിശോധനകള്‍ക്കായി ആശുപത്രിയില്‍. വൃക്ക സൗജന്യമായി ലഭിച്ചെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ ചികില്‍സക്കുമായി ഭീമമായ സംഖ്യക്ക് മുമ്പില്‍ പകച്ചു നിന്ന ഖൈറുന്നിസയുടെ കുടുംബത്തിന് ആശുപത്രി ചെലവ് കണ്ടെത്തി നല്‍കിയതിലും ചാരിതാര്‍ഥ്യം. ലുലു ഗ്രൂപ്പ് എം.ഡി യൂസുഫലി രണ്ട് ലക്ഷം നല്‍കിയതുള്‍പ്പെടെ സുമനസ്സുകളുടെ സഹായ ഹസ്തം ഖൈറുന്നീസക്ക് സാന്ത്വനമായത്തെി. എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ വൃക്ക മാറ്റം നടന്നു. മനം നിറഞ്ഞ സന്തോഷത്തോടെ മൂന്നു മാസത്തെ വിശ്രമ കാലയളവ് പൂര്‍ത്തിയാക്കി. ദൈവാനുഗ്രഹത്താല്‍ ആരോഗ്യാവസ്ഥ പൂര്‍വസ്ഥിതിയില്‍. ദീര്‍ഘയാത്രക്ക് ശേഷം യു.എ.ഇയിലത്തൊനും സാധിച്ചു.
ജബല്‍ അലി മോര്‍ ഇഗ്നാത്തിയൂസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ബിഷപ്പ് ഗീര്‍വഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഫാ. ഷിബു തന്‍െറ വൃക്കദാനത്തെക്കുറിച്ച് വിശദീകരിച്ചു. അവയവദാനത്തിലുപരി അവയവങ്ങളുടെ സംരക്ഷണത്തിനാണ് ഓരോരുത്തരും പ്രാധാന്യം നല്‍കേണ്ടതെന്ന സന്ദേശമാണ് ഫാ. ഷിബു മുന്നോട്ടുവെക്കുന്നത്. മനുഷ്യശരീരത്തിലെ ഓരോ അവയവും വിലമതിക്കാനാകാത്തതാണ്.
അനാരോഗ്യകരമായ ജീവിതശൈലികളാണ് രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നതും അവയവങ്ങളുടെ പ്രവര്‍ത്തന താളം തെറ്റിക്കുന്നതും. ഒരാളുടെ വൃക്ക തകരാറിലായാല്‍ ഒരു കുടുംബത്തിലെ രണ്ട് ആളുകളുടെ ജീവിതം ആദ്യ ഘട്ടത്തില്‍ തന്നെ വഴി മുട്ടും. പണ ചെലവിന് പുറമെ ചികില്‍സക്കായുള്ള ദീര്‍ഘ യാത്രകളും ചികില്‍സാലയങ്ങളിലെ കാത്തിരിപ്പും. രോഗിയുടെയും കുടുംബത്തിന്‍െറയും മാനസികാവസ്ഥ വിവരാണാതീതമായിരിക്കും. ആറ് ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ ഫാ. ഷിബു അഭിപ്രായപ്പെട്ടു.
വയനാട് സുല്‍ത്താന്‍ബത്തേരി മടക്കര കുറ്റിപറിച്ചേല്‍ യോഹന്നാന്‍-^അന്നമ്മ ദമ്പതികളുടെ മകനായ ഫാ. ഷിബു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയായ മലബാര്‍ ഭദ്രാസനവുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമാണ്. നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം, അര്‍ബുദ രോഗികള്‍, വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. നന്മയുടെ മാര്‍ഗത്തില്‍ മുന്നിട്ടിറങ്ങിയാല്‍ പുറകില്‍ ആളുണ്ടാകുമെന്നതിെൻറ നേര്‍സാക്ഷ്യമാണ് തന്‍െറ സുഹൃത്ത് കൂടിയായ ഷിബു അച്ചെൻറ ജീവിതമെന്ന് ദുബൈയിലുള്ള അനീഷ് പീറ്റര്‍ പറഞ്ഞു.
വൃക്കദാനത്തിന് ശേഷം ഇദ്ദേഹത്തിന്‍െറ കാരുണ്യ സംരംഭങ്ങളിലേക്കുള്ള സുമനസ്സുകളുടെ സഹകരണം ഇരട്ടിച്ചത് ഇതിന് തെളിവാണ്.
വീടുകളില്‍ ഡയാലിസിസിന്
സഹായം
റാസല്‍ഖൈമ: കേരളത്തില്‍ സ്വന്തം വീടുകളില്‍ ഡയാലിസിസിന് വിധേയമാകുന്ന വൃക്ക രോഗികള്‍ക്ക് വയനാട് മീനങ്ങാടി ബിഷപ്പ് ഹൗസില്‍ വിവരമറിയിച്ചാല്‍ സൗജന്യ ധനസഹായം ലഭിക്കുമെന്ന് ഫാ. ഷിബു കുറ്റിപറിച്ചേല്‍ അറിയിച്ചു. നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിപ്പെടാനാകാതെ കേരളത്തിലെ ഭവനങ്ങളില്‍ ഡയാലിസിസിന് വിധേയമാകുന്നവര്‍ ഏറെയാണ്. വന്‍ സാമ്പത്തിക ഭാരമാണ് ഇക്കൂട്ടര്‍ പേറുന്നതെന്നും ഫാ. ഷിബു പറഞ്ഞു. ജാതി-മത പരിഗണനകള്‍ക്കതീതമായ സഹായം ബിഷപ്പ് ഹൗസില്‍ നിന്ന് ലഭിക്കും. Email: kyshibu@gmail.com, ഫോണ്‍/വാട്സാപ്പ്: +91 9744699410.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.