ദുബൈ: ഇന്ത്യയുടെ മുഖ്യ പട്രോളിങ് യാനങ്ങളിലൊന്നായ ഇന്ത്യൻ കോസ്റ ്റ്ഗാർഡ് ഷിപ്പ് (െഎ.സി.ജി.എസ്) വിക്രം ദുബൈയിൽ. സംയുക്ത പരിശീലന പ ദ്ധതികളുടെ ഭാഗമായാണ് ദുബൈയിലെത്തിയത്. രക്ഷാ പ്രവർത്തനങ്ങൾ, സുരക്ഷ ഉറപ്പാക്കൽ തുടങ്ങി തീര സുരക്ഷ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ യു.എ.ഇ മറൈൻ അതോറിറ്റികളുമായി ചേർന്ന് പരിശീലനം തേടും. ജി.സി.സി രാജ്യങ്ങളിലെമ്പാടും നയതന്ത്ര സൗഹൃദം മെച്ചപ്പെടുത്തുക എന്നതും സന്ദർശനത്തിെൻറ ലക്ഷ്യമാണ്. നേരത്തേ സൗദിയിലെ ദമാമിൽ കപ്പൽ എത്തിയിരുന്നു. ദുബൈ റാഷിദ് പോർട്ടിൽ നങ്കൂരമിട്ടിരിക്കുന്ന െഎ.സി.ജി.എസ് വിക്രം തിങ്കളാഴ്ചക്ക് ശേഷം ഒമാൻ തലസ്ഥാനമായ മസ്കത്തിലേക്ക് പോകും.
ഇന്ത്യക്ക് പുറത്തേക്ക് നടത്തുന്ന ആദ്യഘട്ട സന്ദർശനമാണ് ഗൾഫ് മേഖലയിലേക്ക് നടത്തുന്നതെന്ന് കമാൻഡിങ് ഒാഫീസർ രാജ് കമൽ സിൻഹ വ്യക്തമാക്കി. ഇൗ വർഷം ഏപ്രിൽ 11നാണ് കപ്പൽ കമീഷൻ ചെയ്തത്. ഇന്ത്യയും യു.എ.ഇയും തമ്മിൽ സാധ്യമായ മേഖലകളിെലല്ലാം സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്ന വേളയിൽ കപ്പൽ യു.എ.ഇയിൽ എത്തുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ഇന്ത്യൻ എംബസി ചാർജ് ഒാഫീസർ സ്മിതാ പാന്ത് പറഞ്ഞു.
മുംബൈ ഭീകരാക്രമണ ശേഷം ഇന്ത്യ തീരദേശ സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തിയതായും അതിെൻറ ഭാഗമായുള്ള പരിശീലനത്തിെൻറ ഭാഗമായി ഇന്ത്യൻ തീരദേശ കപ്പലുകൾ വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിവരുന്നതായും ഇന്ത്യൻ എംബസി പ്രതിരോധ ഉപദേഷ്ടാവും കമാൻഡിങ് ഒാഫീസറുമായ ഗ്രൂപ്പ് ഷുഹേബ് കാസ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.