ഷോറിൻ കായ് ഇന്‍റർ നാഷനൽ കരാട്ടേ ചാമ്പ്യൻഷിപ്

ദുബൈ: അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രഡീഷനൽ മാർഷൽ ആർട്സ് ടി.എം.എ അബൂദബിയുടെ കീഴിൽ നടത്തുന്ന ഒന്നാമത് ഷോറിൻ കായ് കപ്പ് ഓപൺ കരാട്ടേ ചാമ്പ്യൻഷിപ് നവംബർ 13ന് ദുബൈ നാദ് അൽ ഷൈബയിലെ കെന്‍റ് കോളജിൽ നടക്കും. ഇന്ത്യ, യു.കെ, ആസ്‌ട്രേലിയ, ചിലി, ജപ്പാൻ, ഒമാൻ, യു.എ.ഇ തുടങ്ങി ഏഴ്​ രാഷ്ട്രങ്ങളിൽനിന്ന്​ രണ്ടു​ വിഭാഗങ്ങളിലായി 1200 മത്സരാർഥികൾ പങ്കെടുക്കും.

നടത്തിപ്പിനായി ചീഫ് പാർട്ണർ അബ്ദുൽ അസീസ് പി.എം, ഷോറിൻ കായ് കപ്പ് ഓർഗനൈസിങ്​ പ്രസിഡന്‍റ്‌ ക്യാപ്റ്റൻ റാഷിദ്‌ ഹസൻ, കോഒാഡിനേറ്റർ സെൻസായി ചന്ദ്രൻ, ചീഫ് ഓർഗനൈസർ ശിഹാൻ മുഹമ്മദ് ഫായിസ് കണ്ണപുരം, മീഡിയ കോഓഡിനേറ്റർ ഫഹദ് സഖാഫി ചെട്ടിപ്പടി തുടങ്ങിയവരുൾപ്പെടെ വിപുലമായ ഓർഗനൈസിങ് കമ്മിറ്റി രൂപവത്​കരിച്ചു. സെൻസായി ഹാരിസ്, സെൻസായി ശാമിൽ, സെൻസായി ഹാഷിം, സെൻസായി ഷമീർ എന്നിവർ നേതൃത്വം നൽകും. രജിസ്ട്രേഷന് 0508891362, 0545161286 എന്നീ നമ്പറിലോ www.tmakarate.com വെബ്സൈറ്റിലോ ബന്ധപ്പെടാം.

യോഗത്തിൽ ശിഹാൻ ഫായിസ് കണ്ണപുരം അധ്യക്ഷത വഹിച്ചു. ഹാരിസ്, ഷെമീർ, ഹാഷിം, മുനീർ, ഷെൻസീർ, സലീം, ഹാഷിം, ശഫീഖ് എന്നിവർ പ​ങ്കെടുത്തു. ഷാമിൽ സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Shorin Kai International Karate Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.