ദുബൈ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ദുബൈ േഗ്ലാബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വെടിക്കെട്ട് നിരോധനം അടുത്ത രണ്ടാഴ്ചത്തേക്കാണ്. സ്ട്രീറ്റ് വിനോദങ്ങൾക്കും വിലക്കുണ്ട്.
സ്റ്റണ്ട് ഷോയായ മിഷൻ സ്പീഡ് തുടരും. സാമൂഹിക അകലം പാലിച്ച് സീറ്റുകൾ ക്രമീകരിച്ചായിരിക്കും ഷോ നടത്തുക. ഷോപ്പിങ്, ഭക്ഷ്യശലാകൾ, റൈഡുകൾ എന്നിവ തുടരും. ഇവിടങ്ങളിൽ ലോകോത്തര സുരക്ഷ ഏർപെടുത്തും. ദുബൈ സർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കോവിഡ് നിബന്ധനകൾ മുൻനിർത്തിയാണ് ഷോകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പാർക്കുകളുടെ വിവിധ ഭാഗങ്ങളിൽ 600ഓളം ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. േഗ്ലാബൽ വില്ലേജിെൻറ 25ാം വാർഷിക സീസൺ കൂടുതൽ വർണാഭമാക്കാനായിരുന്നു നേരത്തേ പദ്ധതി. എന്നാൽ, കോവിഡിനെതുടർന്ന് നിയന്ത്രണങ്ങളോടെയാണ് ആഗോള ഗ്രാമം പ്രവർത്തിച്ചിരുന്നത്. കോവിഡ് എത്തിയതോടെ കഴിഞ്ഞ സീസൺ നേരത്തേ അവസാനിപ്പിച്ചിരുന്നു. ഏപ്രിൽ വരെയാണ് ഈ സീസൺ നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.