അജ്മാന്: യു.എ.ഇയുടെ സ്ഥാപക പിതാക്കന്മാരുടെ ബഹുമാനാർഥം വെള്ളി നാണയങ്ങള്‍ പുറത്തിറക്കുന്നു. സെൻട്രൽ ബാങ്ക് ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് ആണ് ഒരു സെറ്റിൽ ഏഴു സ്മാരക വെള്ളി നാണയങ്ങൾ പുറത്തിറക്കുന്നത്. യു.എ.ഇ സ്ഥാപിതമായതിെൻറ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ ഏഴു വെള്ളി നാണയങ്ങൾ അടങ്ങുന്ന 3000 സെറ്റുകൾ ഇറക്കുന്നത്. ഓരോന്നും 50 ദിർഹം വിലയുള്ളതും 28 ഗ്രാം ഭാരമുള്ളതുമാണ്. നാണയത്തിെൻറ മുൻവശത്ത് സ്ഥാപക പിതാക്കന്മാരിൽ ഒരാളുടെ കറുപ്പും വെളുപ്പും ചിത്രവും എമിറേറ്റിെൻറ നിലവിലെ ഭരണാധികാരികളായ സുപ്രീംകൗൺസിൽ അംഗങ്ങളുടെ മറ്റൊരു വർണചിത്രവുമുണ്ട്. മറുവശത്ത് നാണയത്തിെൻറ മൂല്യത്തിന് (50 ദിർഹം) പുറമെ, അറബിയിലും ഇംഗ്ലീഷിലും സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയുടെ പേരിനാൽ ചുറ്റപ്പെട്ട 50ാം വർഷത്തെ ലോഗോ ഉണ്ടായിരിക്കും.
ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ, ശൈഖ് റാഷിദ് ബിൻ സഈദ് ആൽ മക്തൂം, ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി, ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി, ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി, ശൈഖ് റാഷിദ് ബിൻ അഹമ്മദ് അൽ മുഅല്ല, ശൈഖ് സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി, ശൈഖ് ഹമദ് അൽ ഖാസിമി തുടങ്ങിയവരുടെയും യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം, സുപ്രീം കൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവരുടെയും ചിത്രങ്ങള്‍ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഏഴ് സ്മാരക വെള്ളി നാണയങ്ങളുടെ സെറ്റുകൾ 2021 ജനുവരി മൂന്നു മുതൽ 2000ദിർഹം എന്ന നിരക്കിൽ സ്റ്റോക്ക് തീരുന്നതുവരെ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തും ശാഖകളിലും വിൽപനക്ക് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.