ചെറുപ്പത്തിൽ മറിച്ചു നോക്കുന്ന മാഗസിനുകളിൽ കണ്ട മനോഹര ചിത്രങ്ങൾ വഴിയാണ് സിംഗ പ്പൂർ മനസിൽ കുടിയേറിയത്. വൃത്തി,പശ്ചാത്തല സൗകര്യങ്ങൾ, നഗരാസൂത്രണം, മാലിന്യ സംസ് കരണം എന്നിവക്കെല്ലാം ലോക മാതൃകയാണ് ഇൗ രാജ്യമെന്ന് വായിക്കവെ എത്രയും പെെട്ടന്ന ൊരു നാൾ അവിടേക്ക് പറക്കണമെന്ന് മനസിനുള്ളിലെ സഞ്ചാരി മന്ത്രിച്ചുകൊണ്ടേയിരുന്ന ു. എന്നാൽ സന്ദർശിക്കുമെന്ന് സ്വപ്നത്തിൽപ്പോലും കരുതാത്ത നാടുകളിൽ പലതും എത്തിപ ്പെട്ടപ്പോഴും സിംഗപ്പൂർ യാത്ര യാഥാർഥ്യമാവാതെ നിന്നു. ഒടുവിൽ 2016ലാണ് സമയവും സൗകര്യ വുമെല്ലാം ഒത്തു വന്നത്.
കേരളത്തോട് സമാനമായ കാലാവസ്ഥയുള്ള, വലതു വശത്തൂകൂടെ വണ്ട ിയോടിക്കുന്ന നല്ല ഒന്നാംതരം പട്ടണം. വിമാനത്താവളത്തിൽ മുതൽ കോഫിഷോപ്പിൽ വരെ മുഴങ ്ങുന്ന തമിഴ്പേച്ച് അവശേഷിക്കുന്ന അന്യതാ ബോധം പോലും നമ്മിൽ നിന്ന് നീക്കിക്കളയും. ശരിക്കും ഒരു ബന്ധുനാട്ടിൽ ചെന്ന പ്രതീതി. അതിശയിപ്പിക്കുന്ന നഗരശുചിത്വം ഒന്നു കൊണ്ടു മാത്രമാണ് ഇന്ത്യയിലല്ല നമ്മളെന്ന് ബോധ്യമാവുന്നത്. ഇവിടെ നിൽക്കുന്ന നാലുദിവസവും ഒരു നിമിഷം പോലും പാഴാക്കാതെ പറ്റുന്നിടങ്ങളെല്ലാം ചുറ്റിയടിക്കണം, ആവുന്നത്ര ചിത്രങ്ങൾ കാമറയിലും അതിലേറെ ചിത്രങ്ങൾ മനസിെൻറ മെമ്മറി കാർഡിലും പകർത്തണം.
സ്വപ്ന സഞ്ചാരമാണല്ലോ, അക്കാര്യം പ്രിയപ്പെട്ടവരെ അറിയിക്കാതെയെങ്ങിനെ. ഫോേട്ടാഗ്രാഫി പഠനകാലത്തെ ഉറ്റചങ്ങാതിമാരുടെ കൂട്ടായ്മയായ സോണക്സ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തന്നെ സിംഗപ്പൂരിൽ നിന്നുള്ള ആദ്യ ചിത്രം പോസ്റ്റ് ചെയ്തു. ചിത്രത്തിനടിയിൽ കൂട്ടുകാരുടെ കമൻറുകളും ഇേമാജികളും വരിവരിയായി നിറയാൻ അധിക നേരം വേണ്ടി വന്നില്ല. സന്ദേശം കണ്ട് കൂട്ടത്തിലൊരാൾ ഒരു പേഴ്സനൽ മെസേജ് അയച്ചു. കൗമാരകാലം മുതൽക്കുള്ള സുഹൃത്തും അനുഗ്രഹീത ഗായകനുമായ ഫൈസൽ ഷറങ്കൂണിേൻറതായിരുന്നു സന്ദേശം. ‘‘നീ സിങ്കപ്പൂർ ആണെന്നറിഞ്ഞു, അവിടെ എത്ര ദിവസം ഉണ്ട്? എന്താ പരിപാടി എന്നറിയില്ല എന്നാലും ഞാൻ ഒരത്യാഗ്രഹം പറയട്ടെ, എെൻറ ഉപ്പയുടെ ഖബർ അവിടെയാണ്, ഇതു വരെ ആരും പോയി കണ്ടിട്ടില്ല നിനക്ക് സമയമുണ്ടോയെന്നുമറിയില്ല, ഒന്ന് പോവാൻ സാധിച്ചാൽ വല്യ സന്തോഷം, റിസ്ക് എടുക്കണ്ട, കഴിയുമെങ്കിൽ മാത്രം’’ സന്ദേശത്തിെൻറ കൂടെ ഒരു സ്ലിപ്പും ഉണ്ടായിരുന്നു.
കൂടെ വന്ന സുഹൃത്ത് റോഷനുമായി ഇക്കാര്യം പങ്കു വെച്ച്. ഭാര്യ ഷംനയെ ഫോൺ ചെയ്തപ്പോഴും ഇക്കാര്യം പറഞ്ഞു^ മനസ്സു പറയുന്നു ഒന്ന് പോയി കാണണമെന്ന്, എന്നാൽ ഒന്ന് ശ്രമിക്കണം എന്ന് അവളുടെ മറുപടിയും. പരിചയക്കാരൊന്നുമില്ലാത്ത ഇടമാണ്, നല്ല ശ്രമകരമായ ദൗത്യവുമാണ്. യു.എ.ഇയിൽ അങ്ങോളമിങ്ങോളം വണ്ടിയോടിച്ച് ചെന്നെത്തുന്ന പരിചയം മതിയാവില്ല ഇവിടെ. എന്നിരിക്കിലും അവിടെ എത്തി ആ ഖബർസ്ഥാൻ കണ്ടു പിടിക്കണം എന്ന് തന്നെ മനസു മന്ത്രിച്ചു. ഒരു കാര്യത്തിന് വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ലോകം തന്നെ കൂടെ നിൽക്കുമെന്നാണല്ലോ ‘കൊയ്ലോ മൂത്താപ്പ’ പറഞ്ഞു തന്നിട്ടുള്ളത്. ആത്മാർഥമായി ആഗ്രഹിക്കുക തന്നെ.
ഗൂഗിളിൽ പരതി സിംഗപ്പൂർ മുസ്ലിം അസോസിയേഷെൻറ നമ്പർ കണ്ടു പിടിച്ചു അവരിൽ നിന്ന് ലഭിച്ച വിവരം വെച്ച് സെമിത്തേരി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി. സിംഗപ്പൂരിെൻറ അടുക്കും ചിട്ടയും ഇക്കാര്യത്തിലും പ്രകടം. എല്ലാ സെമിത്തേരികളും ഒരു പ്രത്യേക പ്രദേശത്താണ് നിലകൊള്ളുന്നത്, അവിടെ ഓരോ വിഭാഗത്തിനും പ്രത്യേകം തന്നെ സ്ഥലം തിട്ടപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ നിന്ന് ട്രെയിൻ കിട്ടുന്നത് ‘ബൂൺ ലേ’ വരെയാണ് അവിടുന്ന് ബസ് മാർഗം ‘ചോആ ച്ചു കാങ്’ എന്നയിടത്തേക്ക് എത്തണം, ബസിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. ഇംഗ്ലീഷ് വശമുള്ളവർ അതിലും കുറവ്. ബസിെൻറ വലതു വശം ചേർന്നിരുന്ന ഞാൻ ക്രിസ്ത്യൻ ജൂത സെമിത്തേരികൾ മാത്രമാണ് കണ്ടത് പിന്നീടുള്ള അന്വേഷണത്തിൽ മനസ്സിലായി തൊട്ടടുത്ത് തന്നെയായിരുന്നു എന്ന്, അപ്പോഴേക്കും ബസ് അൽപം നീങ്ങി ഒരു മിലിറ്ററി ക്യാമ്പിനരികിൽ എത്തിയിരുന്നു. വീണ്ടും മുസ്ലിം സെമിത്തേരി ലക്ഷ്യമാക്കി നടന്നു. ഒരു ചെറിയ പള്ളിയും അതിനോട് ചേർന്ന വിശാലമായ പച്ചപ്പോടും കൂടെയുള്ള സ്ഥലവും മുസ്ലിം സെമിത്തേരി എന്ന ബോർഡും കണ്ടു.
ഫൈസൽ അയച്ചു തന്ന സ്ലിപ് തുറന്നു നോക്കി. 1987ൽ അദ്ദേഹത്തിെൻറ പിതാവിെൻറ വിയോഗം സംഭവിച്ച ശേഷം ഇന്ത്യയിലെ അനന്തരാവകാശികൾക്ക് സിംഗപ്പൂർ സർക്കാർ അയച്ചു കൊടുത്ത രസീതിയായിരുന്നു അത്,അതിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ജീവിച്ചിരിക്കുന്ന മനുഷ്യരോടു മാത്രമല്ല, പരേതരോടും ഒരു ഭരണകൂടം പുലർത്തുന്ന നീതിപൂർവമായ സമീപനം. നമ്മുടെ നാട്ടിലേതു പോലെ കാടുംപടലയും പിടിച്ചു കിടക്കുന്നില്ല ഖബറിടങ്ങൾ. പൊതുനിരത്തുകളിലും നഗരങ്ങളിലും പാലിക്കുന്ന വൃത്തി സെമിത്തേരിയിലും കാത്തു സൂക്ഷിക്കുന്നു. ഓരോ വർഷവും മരണപ്പെടുന്ന ആളുകളെ പ്രത്യേകം പ്രത്യേകം പ്ലോട്ടുകളിലാണ് മറമാടുന്നത്. എന്നാൽ അത് അറിയാവുന്നവർക്കേ കണ്ടു പിടിക്കാൻ കഴിയു. സിംഗപ്പൂർ ഖബറുകൾക്ക് ഒരു പ്രത്യേകതയുണ്ട് കൂടുതൽ ഖബറുകളും നമ്മുടെ നാട്ടിലെ ക്രിസ്ത്യൻ കല്ലറകൾ പോലെ മാർബിളിൽ കെട്ടി പൊക്കിയവയാണ്. മീസാൻ കല്ലുകൾക്കു മുകളിൽ തുണിപോലെ എന്തോ കെട്ടിയതും കാണാം. ആ തുണികൾ വർഷാ വർഷങ്ങളിൽ മാറ്റുന്നുമുണ്ടാവാം. ഇത്തരം ജോലികൾക്കായി നിയോഗിക്കപ്പെട്ട ഒരു അച്ഛനും മകനും അവിടെയുണ്ടായിരുന്നു എന്നെ സഹായിക്കാൻ പടച്ചവൻ മുന്നിൽ കൊണ്ട് നിർത്തിയവർ.
ഖബർ വൃത്തിയാക്കുന്ന ജോലി നിർത്തിവെച്ച് അവർ അരികിൽ വന്നു. എെൻറ ഭാഷ മനസ്സിലായില്ലെങ്കിലും കയ്യിലെ സ്ലിപ്പിൽ നിന്ന് കാര്യം പിടികിട്ടിയ അവർ തുറന്ന ജീപ്പിൽ എന്നെയും കയറ്റി ഓടിച്ചു നീങ്ങി. ചുറ്റിലും ഖബറുകൾ. ഇൗ യാത്രയിൽ ഒരിക്കലും എത്തിച്ചേരുമെന്ന് വിചാരിക്കാത്തിടത്തേക്ക്. പിരിഞ്ഞുപോയവരുടെ ഓർമ്മകൾ പെയ്യുന്ന മീസാൻ കല്ലിലെ അക്ഷരങ്ങൾ, അതിനൊപ്പം ചേർത്തൂ വെച്ചുകെട്ടുന്ന തുണികൾക്കുപിന്നിൽ എനിക്കറിയാത്ത വിശ്വാസ പ്രമാണം... ഒരു നിയോഗം പോലെ മുപ്പതോളം വർഷങ്ങൾക്കു മുൻപ് മരണപ്പെട്ട ഒരാളുടെ ഖബർ തേടി, ഒരു മകനെ പോലെ... ചിന്തകൾ കുതിച്ചു പാഞ്ഞു. കുറച്ചു ദൂരം ഓടിയശേഷം വാഹനം ഒരിടത്തു നിർത്തി അവർ ബോർഡുകൾ പരിശോധിക്കാൻ തുടങ്ങി. സ്ലിപ്പിൽ രേഖപ്പെടുത്തിയ സ്ഥലത്തു ഞങ്ങൾ എത്തി. പക്ഷെ ഈ നമ്പറിലുള്ള ഖബർ കണ്ടില്ല. എനിക്കൽപ്പം നിരാശ തോന്നി. പക്ഷെ അവർ തിരച്ചിൽ തുടരുകയായിരുന്നു. ആദ്യമായി തമ്മിൽ കണ്ട ആ മനുഷ്യർ ഇനിയൊരിക്കലും കാണാനിടയില്ലാത്ത മനുഷ്യർക്ക് വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ സ്നേഹപൂർവം ചെയ്യുന്ന ആ സേവനം കണ്ണു നനയിച്ചു. കുറച്ചു നേരത്തെ തിരച്ചിലിനൊടുവിൽ രണ്ടു ഖബറുകൾക്കിടയിൽ പുല്ലുകൾക്കിടയിൽ ആ മീസാൻ കല്ല് കണ്ടു.
അലങ്കാരങ്ങളധികമില്ലാത്ത, മീസാൻ കല്ലിൽ സൂറത്തുൽ ഫാതിഹയുടെ ചില വരികളും ...പാതി മാഞ്ഞപോലെ അബ്ദുല്ല കുട്ടി എന്ന പേരും... സ്ലിപ്പിലുള്ള അതെ നമ്പറും തീയതിയും. എല്ലാം മൊബൈലിൽ പകർത്തി അവിടെ നിന്ന് തന്നെ ഫൈസലിന് അയച്ചു കൊടുക്കുമ്പോൾ ഒരു തീർഥയാത്ര ചെയ്ത ശാന്തി മനസിലുണ്ടായിരുന്നു. വിദേശയാത്രകളിൽ ഏറ്റവും അർഥപൂർണമായതേതെന്ന് ചോദിച്ചാൽ സിംഗപ്പൂർ എന്നു ഉത്തരം പറയും. മീസാൻ കല്ലുകൾക്ക് മുകളിലൂടെ പൂമ്പാറ്റകൾ പാറുന്നുണ്ടായിരുന്നു. അവരും എന്നെപ്പോലെ ആരെയോ തിരക്കി ഏതോ ദേശത്തു നിന്ന് പാറി വന്നതല്ലെന്ന് ആരു കണ്ടു.
•
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.