ഷാർജ: പേർഷ്യൻ ഉൾക്കടലിൽ സഥിതി ചെയ്യുന്ന ഷാർജയുടെ ദ്വീപായ സർ ബുനൈറിലെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ ആൽ ഖാസിമി ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സംരക്ഷിത ഏരിയാസ് അതോറിറ്റി ചെയർപേഴ്സൺ ഹന സെയ്ഫ് ആൽ സുവൈദി അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. പരിസ്ഥിതി സംരക്ഷിത അതോറിറ്റി, പ്രാദേശിക ഭരണകൂട വകുപ്പുകളുമായ് സഹകരിച്ചാണ് സർ ബൂ നായർ ഫെസ്റ്റിവലിെൻ്റ 19 ാം വാർഷികം ആഘോഷമാക്കുന്നത്.
കടലാണ് നമ്മുടെ ജീവിതം എന്ന ശീർഷകത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന പരിപാടികളാണ് അരങ്ങേറുക. ഷാർജയിലെ പ്രകൃതി ചുറ്റുപാടുകളും ജൈവവൈവിധ്യം സംരക്ഷിക്കാനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഉത്സവം.
ഷാർജയിലെ ഒരു പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് സർ ബൂനൈർ ദ്വീപ്. നിരവധി വൈവിധ്യമാർന്ന മറൈൻ ആവാസ കേന്ദ്രങ്ങൾ, പവിഴപ്പുറ്റുകളുടെ വൈവിധ്യം, അപൂർവ കടലാമകൾ, ഹവാക്സ് ബിൽ കടലാമ, പച്ച ആമ തുടങ്ങിയവക്ക് പുറമെ നിരവധി മത്സ്യ ഇനങ്ങളും ഈ മേഖലയിലുണ്ട്. 2013ൽ റംസാർ തണ്ണീർത്തട സംരക്ഷണ പട്ടികയിൽ സർ ബുനൈർ ദ്വീപ് ഇടം പിടിച്ചിരുന്നു. ദ്വീപിനെ ചുറ്റുന്ന നീല ജലാശയവും അതിലെ ജൈവവൈവിധ്യവും മനംകുളിർപ്പിക്കുന്ന കാഴ്ച്ചയാണ്. പക്ഷികൾ, ഉരകങ്ങൾ, അറേബ്യൻ വരയാടുകൾ തുടങ്ങിയവ ഇവിടെ വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.