സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര അനുശോചിച്ചു. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായി സധൈര്യം നിലകൊണ്ട നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് നിസാർ തളങ്കര അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ആരവമുയർന്ന സമയം മുതൽ തന്നെ ഇൻഡ്യ മുന്നണിയുടെ കൂട്ടായ്മക്കായി വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും സജീവമായി അദ്ദേഹം.
ഇന്ത്യയിൽ മതേതര സർക്കാറിനെ അധികാരത്തിലേറ്റാൻ കോൺഗ്രസ് ഉൾക്കൊള്ളുന്ന മുന്നണിക്ക് മാത്രമേ സാധ്യമാവൂ എന്ന് തിരിച്ചറിയുകയും പ്രായോഗിക രാഷ്ട്രീയത്തിന് കരുത്തു പകരുന്ന നിലപാടുമായി മതേതര ഇന്ത്യക്കുവേണ്ടി പൊരുതിയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നും നിസാർ തളങ്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.