ഷാര്‍ജ: ശിവഗിരി മഹാസമാധി മന്ദിരം ഗുരുദേവ പ്രതിഷ്ഠയുടെ കനക ജൂബിലി ആഘോഷങ്ങള്‍ ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോ സെൻററില്‍ ഭക്തി സാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ഗുരുദേവന്‍ രചിച്ച ദൈവദശകത്തോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം കര്‍ണാടക ഫുഡ് ആന്‍ഡ് പബ്ളിക് ഡിസ്ട്രിബ്യുഷന്‍ ആന്‍ഡ് ഫോര്‍ട്ട് അതോറിറ്റി വകുപ്പ് മന്ത്രി യു.ടി. ഖാദര്‍ നിര്‍വഹിച്ചു. ശ്രീനാരായണീയ ആശയങ്ങള്‍ക്ക് ലോകമാകെ പ്രചാരം ഏറുകയാണെന്നും ഗുരു ലോകത്തിന് പകര്‍ന്ന മാനവികത മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠം പ്രസിഡൻറ് വിശുദ്ധാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തില്‍ നിന്നെത്തെിയ സ്വാമിമാരെ പൂര്‍ണകുംഭം നല്‍കിയാണ് ഷാര്‍ജ എതിരേറ്റത്. പിന്നീട് സര്‍വൈശ്വര്യ പൂജ നടന്നു.
ഗുരുദര്‍ശനങ്ങളെ കുറിച്ച് മഹാസമാധി മന്ദിരം കനക ജൂബിലി ആഘോഷ പരിപാടികളുടെ സെക്രട്ടറി സച്ചിദാനന്ദ സ്വാമികള്‍ പ്രഭാഷണം നടത്തി. പലരും പല വിധത്തിലാണ് ഗുരുദേവ ദര്‍ശനങ്ങളെ കാണുന്നത്. ചിലര്‍ നവോത്ഥാന നായകനും വിപ്ളവ കാരിയും സാമൂഹിക പരിഷ്കര്‍ത്താവുമായി ഗുരുവിനെ കാണുന്നു. എന്നാല്‍ ഭൂരിഭാഗം ഗുരു ഭക്തരും വഴിയും വഴികാട്ടിയും പരമ ഗുരുവും പരമ ദൈവവുമായിട്ടാണ് ദര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഋതംബരാനന്ദ സ്വാമികള്‍, ഗുരു പ്രസാദ് സ്വാമികള്‍, ഫാദര്‍ ജോണ്‍ വര്‍ഗീസ് എപ്പിസ്കോപ്പ, യു.എ.ഇ എക്സ്ചേഞ്ച് ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി, അഡ്വ വൈ.എ. റഹീം, ഫഹദ് നാസര്‍ ഖലീഫ ആല്‍ താനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ശിവഗിരിയുടെ ചൈതന്യം പരന്നൊഴുകുന്ന കാഴ്ച്ചകള്‍ക്കാണ് എക്സ്പോസെന്‍റര്‍ വേദിയായത്. ഗുരുദേവെൻറ കുട്ടികാലം മുതല്‍ സമാധി വരെയുള്ള ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ആവിഷ്ക്കാരം ഏറെ മികച്ച് നിന്നു. നൃത്തവും നാട്യവും ദൃശ്യ വിരുന്നുകളും കൂടി കലര്‍ന്ന ആവിഷ്ക്കാരം സദസിനെ ഗുരുവിെൻറ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി. ദൈവദശകത്തിലെയും മറ്റും ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ദൃശ്യ ചാരുതക്ക് ഒരുക്കിയ സംഗീതവും മികച്ച് നിന്നു. കലാമണ്ഡലം ലിസി മുരളിധരനും സംഘവുമാണ് നൃത്താവിഷ്ക്കാരം ഒരുക്കിയത്. ജി. വേണുഗോപാല്‍, രാജേഷ് ബ്രഹമാനന്ദന്‍, മൃദുല വാരിയര്‍ എന്നിവര്‍ നയിച്ച ഗാനസന്ധ്യയുമുണ്ടായിരുന്നു. എം.ഐ.ടി മൂസ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ലോകമലയാളികളുടെ ഇഷ്ടതാരമായ വിനോദ് കോവൂര്‍ അതിലെ തന്നെ ഗാനം പാടിയാണ് തുടങ്ങിയത്. മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെ ദേശീയ പുരസ്ക്കാരം നേടിയ സുരഭി ലക്ഷ്മിയും വിനോദിനോടൊപ്പം പാടാനെത്തി. പിന്നീട് മൂസയും പാത്തുവുമായി വേദിയിലെത്തി ഇരുവരും സദസിനെ പൊട്ടിച്ചിരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.