പുതുചരിതമെഴുതി  ശിവഗിരി തീര്‍ഥാടന സംഗമവും ഗുരുസമാധി മന്ദിര കനക ജൂബിലി ആഘോഷവും

അജ്മാന്‍: എൺപത്തിയഞ്ചാമത് ശിവഗിരി തീര്‍ഥാടന സംഗമവും സമാധി മണ്ഡപത്തി​​​െൻറയും ഗുരു പ്രതിഷ്​ഠ കനക ജൂബിലി ആഘോഷവും ചരിത്രമായി. എസ്.എന്‍.ഡി.പി. യോഗം യു.എ.ഇയുടെ നേതൃത്വത്തില്‍ അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ അരങ്ങേറിയ പരിപാടി ആയിരങ്ങളുടെ സാന്നിധ്യവും ഭക്​തിസാ​ന്ദ്രമായ അന്തരീക്ഷവും കൊണ്ട്​ ഉജ്ജ്വലമായി. 

 സമാധി മണ്ഡപത്തി​​​െൻറയും ഗുരു പ്രതിഷ്ടയുടേയും കനക ജൂബിലി ആഘോഷം ആലുവ അദ്വൈതാശ്രമ മഠാധിപതി  ശിവസ്വരൂപാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു.   ശിവഗിരി തീര്‍ഥാടന സംഗമം  ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്​തു.  സ്വന്തം   ജീവന്‍ പണയംവെച്ച്  അപകടത്തില്‍ പെട്ട  ട്രക്ക് ഡ്രൈവറുടെ  ജീവന്‍ രക്ഷിക്കാന്‍ സ്വന്തം   ജീവന്‍ പണയംവെച്ച്  പ്രയത്നിച്ച സ്വദേശി വനിത ജവഹര്‍ സൈഫ്​ അൽ ഖുമൈത്തിയെ കാരുണ്യ മിത്ര അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു.

 ഒരു മാസം മാത്രം പ്രായമായ കുഞ്ഞിനേയും കൊണ്ട് കണ്ണൂര്‍ പരിയാരം മെഡിക്കല്‍കോളേജില്‍  നിന്ന്​ തിരുവനന്തപുരത്തേക്ക് ആറേമുക്കാല്‍ മണിക്കൂര്‍ കൊണ്ട്  പാഞ്ഞെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ തമീമിനെ ഒരു ലക്ഷം രൂപ നല്‍കി ആദരിച്ചു.  തമീമിന് ദുബൈയിലെ ആശുപത്രി മേധാവി ജോലി വാഗ്ദാനവും ചെയ്തു.  ദുബൈ കരയോഗം അംഗമായിരിക്കെ മരണപ്പെട്ട അനില്‍കുമാറിന് അഞ്ച് ലക്ഷം രൂപ സഹായധനം ചടങ്ങില്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെയും ഉച്ചക്കും ഗുരു പ്രസാദമായി ഭക്ഷണ വിതരണം നടത്തി. രാവിലെ നടക്കുന്ന ഐശ്വര്യ പൂജയിലും വൈകീട്ട് നടക്കുന്ന വിലക്ക് പൂജയിലും ആയിരങ്ങള്‍ പങ്കെടുത്തു. 

ഉച്ചക്ക് ശേഷം  ഗുരു കൃതികളെ ആസ്പദമാക്കി വിവിധ എമിരേറ്റുകളില്‍   നടന്നു വന്നിരുന്ന കലാസാംസ്കാരിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച പദയാത്ര എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിടന്റ്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനംചെയതു. 
എസ്.എന്‍. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍, അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡൻറ്​ എ.വൈ. ഖാന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സേവനം യു.എ.ഇ ചെയര്‍മാന്‍ എം.കെ രാജന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി വാചസ്പതി സ്വാഗതവും വൈസ് ചെയര്‍മാന്‍ ശ്രീധരന്‍ പ്രസാദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - sivagiri-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.