ദുബൈ: ഈ വർഷം ആദ്യപകുതി പിന്നിടുമ്പോൾ ദുബൈയിലെ പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, തടാകങ്ങൾ എന്നിവിടങ്ങളിൽ സന്ദർശിച്ചത് 1.5 കോടി പേർ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സന്ദർശകരുടെ എണ്ണം ഒരു കോടിയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സന്ദർശകരുടെ എണ്ണത്തിൽ 50 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. അൽമംസർ പാർക്കിലാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തിയത്.
9,51,000. മുഷ്രിഫ് പാർക്കാണ് തൊട്ടുപിന്നിൽ. 7,01000 പേർ. ദുബൈ ക്രീക്ക് പാർക്കിൽ 6,58,000 പേരും സബീൽ പാർക്കിൽ 4,30,000 പേരും സഫാ പാർക്കിൽ 15,30,000 പേരുമാണ് സന്ദർശിച്ചത്. എട്ടര ലക്ഷത്തിലധികം പേർ ദുബൈ ഫ്രെയിം കാണാനെത്തി. ക്യുറാനിക് പാർക്കിൽ ഏഴു ലക്ഷം സന്ദർശകരാണ് വന്നത്. 4,27,000 പേർ ദുബൈ സഫാരി പാർക്ക് സന്ദർശിച്ചു. ചിൽഡ്രൻ സിറ്റിയിൽ 73,000 പേരും കഴിഞ്ഞ ആറു മാസത്തിനിടെ സന്ദർശനത്തിനായി എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.