ഷാർജ: കോവിഡ് പശ്ചാത്തലത്തിൽ ആറു മാസമായി അടഞ്ഞുകിടക്കുന്ന ഷാർജയിലെ സ്കൂളുകൾ 27ന് വീണ്ടും തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) സ്ഥിരീകരിച്ചു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ച് പാഠശാലകൾ അണുമുക്തമാക്കിയ ശേഷമാണ് പുനഃപ്രവേശനം. മറ്റ് എമിറേറ്റുകളിലെ സ്കൂളുകൾക്കൊപ്പം നിലവിലെ അധ്യയന വർഷം ആഗസ്റ്റ് 31ന് ആരംഭിക്കേണ്ടതായിരുന്നു. രണ്ടാഴ്ചകൂടി 100 ശതമാനം വിദൂര പഠനം തുടരുമെന്ന് എസ്.പി.ഇ.എ പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബർ എട്ടിന് തുറക്കാനിരുന്നെങ്കിലും വീണ്ടും സമയം രണ്ടാഴ്ചകൂടി നീട്ടി.
ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് രണ്ടു ഘട്ടങ്ങളിൽ തുറക്കേണ്ട തീയതി നീട്ടിയത്.എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ടീമുമായി ചേർന്ന് 27ന് ആസൂത്രണം ചെയ്തതുപോലെ സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് എസ്.പി.ഇ.എ പറഞ്ഞു.
എന്നിരുന്നാലും എല്ലാ സ്കൂളും ഒരേസമയം തുറക്കില്ല. ചില സ്കൂളുകൾ ഘട്ടം ഘട്ടമായായിരിക്കും പ്രവർത്തനം തുടങ്ങുക. സ്കൂൾ ബസിലും സ്കൂളിലേക്ക് പ്രവേശിക്കുമ്പോഴും താപനില പരിശോധന നടത്തും.ബസിലും ക്ലാസ് മുറികളിലും നിശ്ചിത ശതമാനത്തിന് മാത്രേമ പ്രവേശനം അനുവദിക്കൂ സാമൂഹിക അകലം പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.