അബൂദബിയിൽ 107 കിലോ മയക്കുമരുന്നുമായി ആറ്​ പേർ അറസ്റ്റിൽ

അബൂദബി: യു.എ.ഇയിലേക്ക്​ കടത്താന്‍ ശ്രമിച്ച 107 കിലോ ഹാഷിഷും മെതാഫെറ്റമൈനും പിടികൂടി. അറബ്, ഏഷ്യന്‍ പൗരന്മാരായ ആറുപേരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയതായും അബൂദബി പൊലീസിലെ ആന്‍റി നാര്‍ക്കോട്ടിക്സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹിര്‍ ഗരിബ് അല്‍ ധാഹിരി പറഞ്ഞു. 'സീക്രട്ട് ഹൈഡിങ്സ്' എന്ന പേരിലായിരുന്നു മയക്കുമരുന്ന് വേട്ട. വിവിധ ഇടങ്ങളില്‍ രഹസ്യമായി കുഴിച്ചിട്ടിരുന്ന മയക്കുമരുന്നാണ് അധികൃതര്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് ഒളിപ്പിക്കുന്നിനിടെയാണ് ഇവരില്‍ ചിലര്‍ പിടികൂടിയത്​.

രാജ്യത്തേക്ക് പല മാര്‍ഗത്തില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് ഓരോ ദിവസവും നടന്നുവരുന്നതെന്നും അവയെല്ലാം അബൂദബി പൊലീസ് പൊളിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ അന്താരാഷ്ട്ര വിപണിയില്‍ 40 ദശലക്ഷം ഡോളര്‍ വിലവരുന്ന ഒന്നര ടണ്‍ ഹെറോയിന്‍ പിടികൂടിയിരുന്നു. അയല്‍ രാജ്യത്ത് നിന്ന് കപ്പല്‍മാര്‍ഗം ഖലീഫ തുറമുഖത്തെത്തിച്ചതായിരുന്നു ഇത്.

അബൂദബി പൊലീസ് 2021ല്‍ പിടികൂടിയത് വിപണിയില്‍ 1.2 ബില്യന്‍ ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നാണ്. 2.6 ടണ്ണിലേറെ മയക്കുമരുന്നുകളും 1.4 മില്യന്‍ ഗുളികകളുമാണ് കഴിഞ്ഞ ഒരുവര്‍ഷം പിടിച്ചെടുത്തത്. മയക്കുമരുന്ന് ഇടപാട് സംശയിക്കുന്ന സാഹചര്യത്തില്‍ 8002626 എന്ന അമന്‍ സര്‍വീസില്‍ വിളിച്ച് അറിയിക്കണമെന്ന് അബൂദബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Six people arrested with 107 kg of drugs in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.