ദുബൈ: ദുബൈയിൽ 48 മണിക്കൂറിനിടെയുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. ആറിടങ്ങളിലാണ് അപകടം നടന്നത്. കൃത്യമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. അൽ യലായീസ് റോഡിലായിരുന്നു ആദ്യത്തെ അപകടം. അഞ്ചു വാഹനങ്ങളാണ് ഇവിടെ കൂട്ടിയിടിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു രണ്ടാമത്തെ അപകടം.
അംഗീകൃതമല്ലാത്ത സ്ഥലത്തു കൂടി റോഡ് മുറിച്ചുകടന്നയാളെ മിനിബസ് ഇടിക്കുകയായിരുന്നു. അൽ ഖൈൽ റോഡിലെ ദുബൈ വാട്ടർ കനാൽ ബ്രിഡ്ജിന് സമീപമായിരുന്നു മൂന്നാമത്തെ അപകടം. മോട്ടോർ സൈക്കിളും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. കാറുമായി മോട്ടോർ സൈക്കിൾ കൃത്യമായ അകലം പാലിക്കാത്തതാണ് അപകടത്തിനിടയാക്കിയത്. കാർ പെ െട്ടന്ന് ബ്രേക്കിട്ടപ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികന് പരിക്കേറ്റു.
മറീന മാളിലേക്കുള്ള പ്രവേശനകവാടത്തിന് സമീപം നടന്ന നാലാമത്തെ അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. മാൾ പാർക്കിങ്ങിലേക്ക് പ്രവേശിക്കുന്നതിനായി ലോറി ഡ്രൈവർ വേഗം കുറക്കുകയും തിരിക്കുകയും ചെയ്തതോടെയാണ് ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടത്. ഷാർജയിലേക്കുള്ള വഴിയിൽ ബിസിനസ് ബേ ക്രോസിങ് ബ്രിഡ്ജിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് നേരിയ പരിക്കേറ്റു.
ഒരു ലോറിക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അമിത വേഗം ഒഴിവാക്കണെമന്നും മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കണമെന്നും ദുബൈ പൊലീസ് ട്രാഫിക് െഡപ്യൂട്ടി ഡയറക്ടർ കേണൽ ജമാ ബിൻ സുവൈദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.