ദുബൈ: നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ 48 മണിക്കൂറിനിടെയുണ്ടായ അഞ്ച് വാഹനാപകടങ്ങളിലായി ആറുപേർക്ക് പരിക്കേറ്റു. നിയമം ലംഘിച്ചുള്ള ഡ്രൈവിങ്, അശ്രദ്ധ, പെട്ടെന്ന് ബ്രേക്കിടൽ, അമിത വേഗത എന്നിവയാണ് അപകടത്തിന് കാരണമായതെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
ആദ്യ അപകടം നടന്നത് എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലാണ്. കാറും ഇ- സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുൽ റമൂലിൽ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. ഒരാൾക്ക് പരിക്കേറ്റു.
അൽ മുല്ല പ്ലാസ ടണലിലെ അൽ ഇത്തിഹാദ് റോഡിൽ വാഹനം സിമൻറ് ബാരിയറിൽ ഇടിച്ചുമറിഞ്ഞ് ഡ്രൈവർക്ക് ചെറിയ പരിക്കേറ്റു. ബുധനാഴ്ച രാവിലെ ശൈഖ് സായിദ് റോഡിലായിരുന്നു നാലാം അപകടം. അമിതവേഗതയിലെത്തിയ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വാഹനങ്ങൾ പൂർണമായും തകർന്നു. അൽ ഇത്തിഹാദ് റോഡിൽ വാഹനം തെന്നിമാറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.