ദുബൈ: എമിറേറ്റിൽ മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി ആറുപേർക്ക് പരിക്ക്. ഒരപകടത്തിൽ ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
മൂന്നപകടങ്ങളിലായി പത്ത് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. റെഡ് സിഗ്നൽ ശ്രദ്ധിക്കാതെ സഞ്ചരിച്ച വാഹനമാണ് ഒരിടത്ത് അപകടമുണ്ടാക്കിയത്. വാഹനങ്ങൾ തമ്മിൽ പാലിക്കേണ്ട അകലം ശ്രദ്ധിക്കാതിരുന്നതാണ് മറ്റൊരപകടത്തിന് കാരണമായതെന്നും പൊലീസ് വ്യക്തമാക്കി.
ആറുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം ചൊവ്വാഴ്ച രാവിലെ ദുബൈ-അൽ ഐൻ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു. തുടർന്ന് ഗതാഗതം സമാന്തര റോഡുകളിലേക്ക് തിരിച്ചുവിട്ടു.
വാഹനങ്ങൾ പാലിക്കേണ്ട അകലം ശ്രദ്ധിക്കാതിരുന്നതാണ് ഏറെ അപകടങ്ങൾക്കും കാരണമാകുന്നതെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്മെൻറ് ആക്ടിങ് ഡയറക്ടർ കേണൽ ജുമുഅ സാലിം ബിൻ സുവൈദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.