ആറാം ദിവസം പരിശോധന;പിഴ വീഴാതെ സൂക്ഷിക്കണം

അബൂദബി: അബൂദബിയിലെത്തി ആറാം ദിവസം പി.സി.ആർ പരിശോധന നടത്താത്തവർക്ക്​ 5000 ദിർഹം വീതം പിഴ വീണുതുടങ്ങി. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക്​ പിഴ ലഭിച്ചിട്ടുണ്ട്​. മൊബൈലിൽ പിഴയുടെ മെസേജ്​ വരു​േമ്പാഴാണ്​ പലരും വിവരമറിയുന്നത്​.

മൊബൈൽ നമ്പർ ട്രാക്ക് ചെയ്താണ് നിയമലംഘകരെ കണ്ടെത്തുന്നത്. സിം കാർഡ് ആരുടെ പേരിലാണോ രജിസ്​റ്റർ ചെയ്തിരിക്കുന്നത് അവർക്കാകും പിഴ. എല്ലാ സിം കാർഡുകളും എമിറേറ്റ്‌സ് ഐ.ഡിയുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ പിടികൂടാൻ എളുപ്പമാണ്. അബൂദബിയിലേക്ക്​ ​പ്രവേശിക്കുന്നതിന്​ പി.സി.ആർ പരിശോധനഫലമോ ലേസർ പരിശോധനഫലമോ ആണ്​ വേണ്ടത്​. എന്നാൽ, ഇവിടെയെത്തി തുടർച്ചയായി ആറിലധികം ദിനം തങ്ങുന്നവർ ആറാം ദിവസം പി.സി.ആർ പരിശോധന നടത്തേണ്ടതുണ്ട്. ഈ നിബന്ധന ലംഘിക്കുന്നവർക്കാണ്​ ഏഴാം ദിവസം 5000 ദിർഹം പിഴ ലഭിക്കുന്നത്​.

വീട്ടിലെത്തി പരിശോധന

വീടുതോറുമുള്ള സൗജന്യ കോവിഡ് പരിശോധന അബൂദബിയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. സർക്കാർ അധികൃതരും സന്നദ്ധപ്രവർത്തകരുമായി ഏകോപിപ്പിച്ചാണ് സൗജന്യ പരിശോധന നടത്തുന്നത്. അബൂദബി നഗരത്തിലെ ചില പ്രദേശങ്ങളിൽ രണ്ടും മൂന്നും വട്ടം മെഡിക്കൽ ടീം എത്തി കോവിഡ് പരിശോധന നടത്തിക്കഴിഞ്ഞു. അബൂദബി ആരോഗ്യവകുപ്പ്, സെഹ, അബൂദബി പൊലീസ്, വിവിധ സന്നദ്ധപ്രവർത്തകർ എന്നിവരുമായി ഏകോപിപ്പിച്ചാണ് സൗജന്യ പരിശോധന. മുസഫ വ്യവസായ മേഖലകളിലാണ് കഴിഞ്ഞ ഏപ്രിലിൽ സമൂഹ പരിശോധന ആരംഭിച്ചത്. തുടർന്നാണ് എമിറേറ്റിലെ കൂടുതൽ ജനവാസമുള്ള റെസിഡൻഷ്യൽ ഏരിയകളിലെ വീടുകളിലെത്തി പരിശോധന ആരംഭിച്ചത്. രാജ്യത്ത് ഇതുവരെ 1.08 കോടി കോവിഡ് പരിശോധനകളാണ്​ നടന്നത്​. നിലവിൽ ശരാശരി 1,36,430 പരിശോധനകളാണ് ദിനംപ്രതി നടക്കുന്നത്​.

പി.സി.ആർ പരിശോധനക്ക് 180 ദിർഹം

അബൂദബി നഗരത്തിലുടനീളമുള്ള നിരവധി ക്ലിനിക്കുകളും ആശുപത്രികളും കുറഞ്ഞ പരിശോധന നിരക്ക് അവതരിപ്പിച്ചു. കോവിഡ്​ പരിശോധനക്ക് കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ ആശുപത്രികളിലും മിക്ക സ്വകാര്യ ആശുപത്രികളിലും പരിശോധന നിരക്ക് കുറച്ചത്. തുടക്കത്തിൽ 370 ദിർഹമായിരുന്ന പി.സി.ആർ പരിശോധനക്ക് ആശുപത്രികൾ ഇൗടാക്കിയിരുന്നത്. സെപ്റ്റംബർ 10ന് 250 ദിർഹമായി കുറച്ചത്​ ഇപ്പോൾ 180 ദിർഹമാക്കി. ദമാൻ ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും.

അബൂദബി, അൽഐൻ, ദുബൈ എന്നിവിടങ്ങളിലെ മെഡ്ക്ലിനിക് ആശുപത്രികളിൽ വാക് ഇൻ പരിശോധന നടത്താനാവും. മുൻകൂട്ടി ബുക്കിങ്​ ആവശ്യമില്ല. അബൂദബി ബുർജീൽ ആശുപത്രിയിൽ രാവിലെ ഏഴിനും രാത്രി 10നും ഇടയിൽ പരിശോധന നടത്താം.കോവിഡ് സംശയിക്കപ്പെടുന്ന രോഗികൾ, വിട്ടുമാറാത്ത രോഗമുള്ളവർ, ദുർബല വിഭാഗങ്ങളിൽപെട്ടവർ, യു.എ.ഇ പൗരന്മാർ, 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർ എന്നിവർക്ക് ഒരുതവണ കോവിഡ് പരിശോധന സൗജന്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT