ഷാർജ: ഷാർജ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു. ഷാർജ റഫീക്കാസ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടി ഇൻകാസ് ദേശീയ ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് ജാബിർ ഉദ്ഘാടനം ചെയ്തു.
ഷാർജ കെ.എം.സി.സി. സെക്രട്ടറി ഫൈസൽ അഷ്ഫാഖ് ഫ്രീഡം സന്ദേശം നൽകി. എസ്.കെ.എസ്.എസ്.എഫ് ഷാർജ സംസ്ഥാന പ്രസിഡന്റ് സി.എ. ഷാഫി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം.പി.കെ. അബ്ദുൽ കാദിർ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. എസ്.കെ.എസ്.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഷ്റഫ് ദേശമംഗലം, ദേശീയ സെക്രട്ടറി ഫൈസൽ പയ്യനാട്, ശാക്കിർ ഫറോക്ക്, സുലൈമാൻ ബാവ, നൗഫൽ കണ്ണൂർ, ഷഫീക് വയനാട്, ഷമീർ കണ്ണൂർ, സുഹൈർ അസ്ഹരി എന്നിവർ സംസാരിച്ചു.
സഫീർ ജാറംകണ്ടി ആമുഖ പ്രഭാഷണം നടത്തി. ശേഷം ‘സ്വതന്ത്ര ഇന്ത്യ: ആശങ്കകളും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ ചർച്ച നടന്നു. വർക്കിങ് സെക്രട്ടറി അഹമ്മദ് പാലത്തുംകര സ്വാഗതവും അഫ്സൽ കോഴിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.