ദുബൈ: സങ്കീർണമായ മുഴകള്‍ ചികിത്സിക്കുന്നതിനായി ഷാര്‍ജയിലെ മെഡ് കെയര്‍ ഹോസ്പിറ്റലിൽ അഡ്വാന്‍സ്ഡ് സ്കള് ബേസ് സര്‍ജറി സെന്റര്‍ ആരംഭിച്ചു. സ്പെഷലിസ്റ്റ് ഇ.എന്‍.ടി ആൻഡ് സ്കള് ബേസ് സര്ജന് പ്രഫ. ഡോ. ടി.എന്‍. ജാനകിറാം, കണ്‍സള്‍ട്ടന്റ് ഓട്ടോലാറിന്ഗോലോഗി ഡോ. സയ്യിദ് അല്‍ ഹബാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇ.എൻ.ടി സർജന്മാർ, സ്കള് ബേസ് സര്ജന്മാര്, ന്യൂറോ സര്ജന്മാര്, ഇന്റന്‍സിവിസ്റ്റ്സ്, അനസ്തറ്റിസ്റ്റ്സ് എന്നിവരടങ്ങുന്ന സംഘമാണ് അഡ്വാന്‍സ്ഡ് സ്കള് ബേസ് സര്‍ജറി സെന്ററിനെ നയിക്കുന്നത്. ഈ സങ്കീർണമായ ശസ്ത്രക്രിയ നടപടിക്രമങ്ങള്‍ ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ചുരുക്കം ചില ആശുപത്രികളില്‍ ഒന്നാണ് മെഡ് കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ.
പിറ്റ്യൂട്ടറി ട്യൂമറുകള്‍, മെനിഞ്ചിയോമ, ക്രാനിയോഫറിന്ജിയോമ, മൂക്കിലെയും തലയോട്ടിയുടെ അടിഭാഗത്തെയും മുഴകള്‍ എന്നിവയടങ്ങുന്ന സങ്കീർണമായ കേസുകള്‍ക്ക് കേന്ദ്രത്തില്‍ മികച്ച ശസ്ത്രക്രിയ പരിഹാരങ്ങള്‍ നല്‍കും. കൂടാതെ, എന്‍ഡോസ്കോപ്പിക് സൈനസ് സര്‍ജറികള്‍, ഇയര്‍ സര്‍ജറികള്‍, ശ്രവണനഷ്ടം ചികിത്സിക്കുന്നതിനും കോക്ലിയര്‍ ഇംപ്ലാന്റുകള്‍ ഉപയോഗിച്ചുള്ള സ്റ്റെപെഡെക്ടമികള് എന്നിവയുടെ വിപുലമായ പ്രയോഗങ്ങള്‍ക്കും കേന്ദ്രത്തില്‍ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.