അബൂദബി: അബൂദബി മുഷ്രിഫ് മാളില്‍ 15 വയസ്സിനു മുകളിലുള്ളവര്‍ക്കായി സ്ലോ സൈക്കിള്‍ റേസ് നടത്തുന്നു. ലൈന്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആൻഡ് പ്രോപര്‍ട്ടീസിന്റെ ആഭിമുഖ്യത്തില്‍ മെയ് 31 മുതല്‍ ജൂണ്‍ രണ്ടു വരെയും ജൂണ്‍ ഏഴുമുതല്‍ ഒമ്പതുവരെയും വൈകീട്ട് നാലുമണി മുതല്‍ പത്തുമണി വരെയാണ് മത്സരം നടത്തുക.
രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് നിശ്ചിത ആള്‍ക്കാരാകും ഓരോ ദിവസവും മത്സരിക്കുക. ഗ്രാന്റ് ഫിനാലെയില്‍ നിന്ന് മൂന്ന് വിജയികളെ തിരഞ്ഞെടുക്കും. 10,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാമതെത്തുന്നയാൾക്ക് 5000 ദിര്‍ഹവും മൂന്നാം സ്ഥാനത്തിന് 2500 ദിര്‍ഹവും നല്‍കും. രജിസ്ട്രേഷന് +97126904444 നമ്പറില്‍ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.