ഷാർജ സേവയുടെ ബില്ലടക്കാൻ 'സ്​മാർട്ട്​' സൗകര്യം

ഷാർജ: ഷാർജ ഇലക്ട്രിസിറ്റി, ഗ്യാസ്, വാട്ടർ അതോറിറ്റി (സേവ) ഉപഭോക്താക്കൾക്ക് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 870 ഇലക്ട്രോണിക് പേയ്മെൻറ്​ മെഷീനുകൾ വഴി യൂട്ടിലിറ്റി ബില്ലുകൾ അടക്കാൻ സൗകര്യം. സമയനഷ്​ടമില്ലാതെ പ്രവർത്തന മേഖലയിൽ നിന്നുതന്നെ ബില്ലടക്കാൻ

വരിക്കാർക്ക് സൗകര്യമൊരുക്കാനാണ് നൂതന സംവിധാനം സേവ നടപ്പാക്കുന്നതെന്ന് ഇൻസ്​റ്റിറ്റ്യൂഷനൽ‌ സപ്പോർ‌ട്ട് സർവിസസ് ജനറൽ അഡ്​മിനിസ്ട്രേഷൻ ഡയറക്​ടർ അബ്​ദുല്ല അൽ ഷംസി പറഞ്ഞു.

അന്താരാഷ്​ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഷാർജയിലെ താമസക്കാർക്ക് സേവനങ്ങൾ നൽകാനും നടപടിക്രമങ്ങൾ സുഗമമാക്കാനും പരിസ്ഥിതി സംരക്ഷിക്കാനും മികച്ച സേവനങ്ങൾ നൽകാനും സ്​മാർട്ട്, ഇലക്ട്രോണിക് സേവനങ്ങളുടെ ഉപയോഗം വഴിയൊരുക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി വിഭാഗം ഡയറക്​ടർ ഇമാൻ അൽ ഖയാൽ പറഞ്ഞു. നിലവിലുള്ള വികസനത്തിന് അനുസൃതമായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപയോക്​തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്ന സമഗ്ര പദ്ധതിയുടെ ഭാഗമാണിത്​.

Tags:    
News Summary - 'Smart' facility to pay Sharjah Sewa bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.