ദുബൈ: ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ പ്രമുഖരായ സ്മാർട്ട് ട്രാവൽ വരുന്ന രണ്ടു മാസത്തെ യു.എ.ഇ സന്ദർശക വിസ-സേവനം വഴി ലഭിക്കുന്ന ലാഭത്തിെൻറ 20 ശതമാനം കേരളത്തിലെ പ്രളയബാധിതർക്ക് നൽകും. തനിക്കുള്ളതെല്ലാം ദുരിതബാധിതർക്കായി നൽകിയ എറണാകുളത്തെ വഴിയോര കച്ചവടക്കാരൻ നൗഷാദിനൊപ്പം ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദ് അറിയിച്ചതാണ് ഇക്കാര്യം. പ്രളയംദീർത്ത ദുരന്ത ഭൂമികയിൽ നന്മയുടെ അടയാളപ്പെടുത്തലായി മാറിയ വഴിയോര കച്ചവടക്കാരൻ നൗഷാദിനെയും കുടുംബത്തെയും കഴിഞ്ഞ ദിവസം ഗൾഫിലേക്ക് കൊണ്ടുവന്ന അഫി അഹ്മദ് അദ്ദേഹമൊത്തുള്ള വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നൗഷാദ്ക്കയുടെ നന്മനിറഞ്ഞ പ്രവർത്തനമാണ് ഇൗ ദൗത്യത്തിന് പ്രചോദനമായതെന്നും അദ്ദേഹം അറിയിച്ചു.
മിതമായ നിരക്കിലും വേഗത്തിലും സന്ദർശക വിസകൾ ലഭ്യമാക്കുക വഴി സേവന മേഖലയിൽനിന്ന് മികച്ച പിന്തുണയാണ് സ്മാർട്ട് ട്രാവലിന് ലഭിക്കുന്നത്. തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള സഹായവുമായി മറ്റു മലയാളി സ്ഥാപനങ്ങളും മുന്നോട്ടു വന്നാൽ കേരളത്തിലെ ദുരിതബാധിതർക്ക് വലിയ സഹായമായിരിക്കുമെന്ന് വാർത്തസമ്മേളനത്തിൽ അഫി അഹ്മദ് പറഞ്ഞു.
പ്രളയ ബാധിതർക്ക് സ്മാർട്ട് ട്രാവൽ നൽകിയ വസ്ത്രങ്ങൾ നൗഷാദിെൻറ നേതൃത്വത്തിൽ പ്രളയ മേഖലയിൽ വിതരണം ചെയ്തിരുന്നു. അതിനൊപ്പം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലക്ഷം രൂപയും കൈമാറി. ഇതിനു പുറമെയാണ് വിസ സേവനത്തിെൻറ ലാഭവിഹിതം നൽകുന്നത്. സ്മാർട്ട് ട്രാവലിന് യു.എ.ഇയിൽ നിലവിൽ ഏഴു സ്ഥാപനങ്ങളാണുള്ളത്. ഈ മാസം തന്നെ ഷാർജ ഇന്ത്യൻ അസോസിയേഷനിലും ഷാർജ അൽ അറൂബാ സ്ട്രീറ്റിലും അബൂദബിയിലും പുതിയ ശാഖകൾ തുറക്കുമെന്ന് ഫിനാൻസ് ഡയറക്ടർ മുഹമ്മദ് അൻവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.