ഷാര്‍ജ: ഇന്ത്യയിലെ ബി2ബി ട്രാവൽ സൊലൂഷനുകൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി പുതിയ സംരംഭവുമായി സ്മാര്‍ട്ട് ട്രാവല്‍സ്. യു.എ.ഇയിലെ മുന്‍ നിര ട്രാവല്‍സായ സ്മാര്‍ട്ട് ട്രാവൽസിന്റെ സബ്സിഡിയറിയായ സ്മാര്‍ട്ട് സെറ്റ് ബി2ബി പോര്‍ട്ടല്‍ ഇന്ത്യയിലും ലോഞ്ച് ചെയ്തു.
കേരളത്തിലെ ട്രാവൽ ഏജൻസികളുടെ സംഘടനയായ ടാസ്ക് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലില്‍ നടത്തിയ ‘ത്രൈവ് 2023’ ചടങ്ങില്‍ കേരള തുറമുഖം, മ്യൂസിയം, പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് സ്മാര്‍ട്ട് സെറ്റ് ലോഞ്ച് ചെയ്തത്. സ്മാർട്ട് സൈറ്റ് ബി2ബി പോർട്ടൽ യു.എ.ഇയില്‍ ലോഞ്ച് ചെയ്ത് ആറു മാസത്തിനുള്ളില്‍ ആയിരത്തോളം ഏജന്‍സികളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞതായി സ്മാർട്ട് ട്രാവൽ സി.ഇ.ഒയും ചെയർമാനുമായ അഫി അഹമ്മദ് പറഞ്ഞു.
കേരളത്തില്‍ സ്മാര്‍ട്ട് സെറ്റ് അക്കാദമി, ലീഡേഴ്സ് ഇന്‍ ട്രാവല്‍ ആൻഡ് ടൂറിസം, അയാട്ട, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകള്‍ തുടങ്ങാനുള്ള മുന്നൊരുക്കത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
എഴുപതോളം സ്റ്റാഫുകളുടെ സേവനസൗകര്യം ഒരുക്കി കൊച്ചി കേന്ദ്രമായി ആഗസ്റ്റ് 27ന് പുതിയ ഓഫിസ് തുറക്കും. ഹോളിഡേ മേക്കർസ് എന്ന ഓൺലൈൻ ട്രാവൽ സൊലൂഷൻ കഴിഞ്ഞ മാസം സ്മാർട്ട് ട്രാവൽ ഉപഭോക്താക്കൾക്കായി പുറത്തിറക്കിയിരുന്നു. കേരളത്തിൽ സ്മാർട്ട് സെറ്റ് അക്കാദമി എന്ന പുതിയ സംരംഭംകൂടി വരുന്ന മാസം പ്രവർത്തനം ആരംഭിക്കുമെന്ന് ജനറൽ മാനേജർ സഫീർ മഹമൂദ് പറഞ്ഞു. കെ.എസ്.ടി.പി അഡീഷനൽ ഡയറക്ടർ എസ്. കൃഷ്ണൻ, സ്മാർട്ട് ട്രാവൽ ജനറൽ മാനേജർ സഫീർ മഹമൂദ്, കേരള സെയിൽസ് മാനേജർ ആഷിക് മുഹമ്മദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള ട്രാവല്‍സ് രംഗത്തെ 300ൽ അധികം അംഗങ്ങൾ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.