ഷാർജ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനമേളയായ എജുകഫേയുടെ സീസൺ ഒമ്പതിൽ സ്മാർട്ട്സെറ്റ് അക്കാദമിയും പങ്കാളികൾ. യു.എ.ഇയിലെ പ്രമുഖ ട്രാവൽ സർവിസ് സ്ഥാപനമായ സ്മാർട്ട് ട്രാവലിന്റെ അനുബന്ധ സ്ഥാപനമാണ് സ്മാർട്ട്സെറ്റ് അക്കാദമി. എജുകഫേയിലെത്തുന്ന വിദ്യാർഥികൾക്ക് സ്മാർട്ട്സെറ്റിന്റെ അവിശ്വസനീയമായ ഓഫറുകൾ നേരിട്ടറിയാനുള്ള അവസരമുണ്ടാകും. സ്റ്റാൾ നമ്പർ 21, 22ൽ സ്മാർട്ട്സെറ്റ് അക്കാദമിയുടെ പവലിയൻ. ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.
ഷാർജയിലെ അബൂഷെഗാറയിൽ പ്രവർത്തനം ആരംഭിച്ച സ്മാർട്ട്സെറ്റ് അകാദമി വാഗ്ദാനം ചെയ്യുന്നത് വിദേശ യൂനിവേഴ്സിറ്റികളിൽ ഉന്നത പഠനം ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച സേവനങ്ങളാണ്. പഠിക്കാനും ജോലി ചെയ്യാനും വിദേശത്ത് സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ കോഴ്സുകൾ പരിചയപ്പെടുത്തും. സ്വന്തം കരിയർ പരിപോഷിപ്പിക്കാനായി കൂടുതൽ പ്രഫഷനൽ കഴിവുകൾ കൂട്ടിച്ചേർക്കാൻ നോക്കുന്നവർക്കും ലഭിച്ച മാർക്കുകൾ ഒന്നുകൂടി മെച്ചപ്പെടുത്താനായി മികച്ച അകാദമിക് കേന്ദ്രങ്ങൾ അന്വേഷിക്കുന്നവർക്കുമുള്ള ഉത്തരമാണ് സ്മാർട്ട്സെറ്റ്. വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠനസൗകര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.
ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി, പി.ടി.ഇ ഉൾപ്പെടെ സങ്കീർണമായ ടെസ്റ്റുകൾ മറികടക്കാൻ വിദ്യാർഥികളെ ഒരുക്കുന്നതിൽ സ്പെഷലൈസ് ചെയ്ത അധ്യാപകരാണ് സ്മാർട്ട്സെറ്റ് അക്കാദമിയിലുള്ളത്.
കൂടാതെ വിദേശത്ത് ഉന്നത പഠനം ആഗ്രഹിക്കുന്നവർക്ക് ലോകത്തെ 700 യൂനിവേഴ്സിറ്റികൾ അംഗീകരിച്ച ബിരുദ/ബിരുദാനന്തര ബിരുദ തലത്തിലെ 80,000 കോഴ്സുകളിലേക്കുള്ള പ്രവേശനം സ്മാർട്ട് സെറ്റ് അക്കാദമി വാഗ്ദാനം ചെയ്യുന്നു. വിദ്യാർഥികൾക്ക് വിദേശത്തെ പ്രമുഖ യൂനിവേഴ്സിറ്റികളിൽ നിന്നുള്ള ഓഫർ ലെറ്റർ ലഭ്യമാക്കുക, പ്രവേശന നടപടികൾ പൂർത്തീകരിക്കുക, വിദേശ യാത്ര, വിദേശത്ത് എത്തിയശേഷമുള്ള സഹായങ്ങൾ എന്നിവയും അകാദമിയുടെ ഉത്തരവാദിത്തമാണ്. ജോലി ചെയ്യുന്ന പ്രഫഷനലുകൾക്കായി ഭാഷാ പ്രാവീണ്യം, ആശയവിനിമയ കഴിവുകൾ, വ്യക്തിത്വ വികസനം, ജോലി അഭിമുഖം തയാറാക്കൽ തുടങ്ങി ഒട്ടനവധി നൈപുണ്യ വികസന കോഴ്സുകളും സ്മാർട്ട്സെറ്റ് അക്കാദമി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്മാർട്ട് ട്രാവലിൽ ഇന്റേൺഷിപ്പോട് കൂടി ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമുകളും അയാട്ട കോഴ്സുകളും സ്മാർട്ട്സെറ്റ് അക്കാദമി വാഗ്ദാനം ചെയ്യുന്നു. എജുകഫേയിൽ എത്തുന്ന സന്ദർശകർക്ക് സൗജന്യ കൗൺസലിങ്, നിർമിത ബുദ്ധി അടിസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെ സൗജന്യ യോഗ്യത നിർണയം എന്നിവ പവലിയനിൽ വിദ്യാർഥികൾക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.