അബൂദബി: മൂടൽമഞ്ഞുള്ളപ്പോൾ ഗതാഗതനിയമം ലംഘിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയൻറുകളും ലഭിക്കുമെന്ന് അബൂദബി പൊലീസിെൻറ മുന്നറിയിപ്പ്. പുലർച്ചെയും മറ്റും കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റോഡുകളിൽ കാഴ്ച കുറഞ്ഞത് അപകടങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പൊലീസിെൻറ നടപടി. റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നിലുള്ള വാഹനങ്ങളിൽ നിന്ന് മതിയായ അകലം പാലിക്കണമെന്നും അബൂദബി പൊലീസിെൻറ ട്രാഫിക് ആൻറ് പട്രോൾ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖാലി ആവശ്യപ്പെട്ടു.
വാഹനം ഒാടിെക്കാണ്ടിരിക്കുേമ്പാൾ ഹസാർഡ്സ് ലൈറ്റ് ഉപയോഗിക്കരുത്. കാഴ്ച മറയുകയോ സിഗ്നലുകൾ കാണാനാവാതെ വരികയോ ചെയ്താൽ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തിയിട്ട ശേഷം ഹസാർഡ്സ് ലൈറ്റുകൾ തെളിച്ച് മറ്റ് മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകണം. ഒാട്ടത്തിനിടയിൽ ഹസാർഡ്സ് ലൈറ്റ് ഇടുന്ന ഡ്രൈവർമാരും പിഴ നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.