ഷാർജ: ഷാർജ വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച അപൂർവ്വ വർഗത്തിൽപ്പെട്ടതും വംശനാ ശ ഭീഷണി നേരിടുന്നതുമായ എട്ട് മുതലകളെയും ഒൻപത് പക്ഷികളെയും പരിസിഥിതി സംരക്ഷണ വി ഭാഗത്തിന്റെ (ഇ.പി.എ.എ) നേതൃത്വത്തിൽ രക്ഷപ്പെടുത്തി. കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ പറഞ്ഞു. സിയാമിസ് വർഗത്തിൽപ്പെട്ടതും ശുദ്ധജല മുതലയെന്ന് പരക്കെ അറിയപ്പെടുന്നതുമായ മുതലകുഞ്ഞും ഇക്കുട്ടത്തിലുണ്ടായിരുന്നു. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഈ ഇനം ഇതിനകം തന്നെ പല പ്രദേശങ്ങളിൽ നിന്നും ഉന്മൂലനം ചെയ്യപ്പെട്ടതുകാരണം ഇതിനെ വേട്ടയാടുന്നതും കൈവശം വെക്കുന്നതും അന്താരാഷ്ട്ര കുറ്റകൃത്യമാണ്.
കണ്ടുകെട്ടിയ പക്ഷികളിലൊന്നായ ഹോൺബിൽ അപൂർവങ്ങളിൽ ഒന്നാണ്, ആഫ്രിക്കയിലും ഏഷ്യയിലെ ഉഷ്ണമേഖലാ വനങ്ങളിലും ഇവ കാണപ്പെടുന്നു. രണ്ടാമത്തെ ഇനം ഹെൽമെറ്റഡ് ഹോൺബിൽ ആണ്, ഇത് ഹോൺബിൽ കുടുംബത്തിൽ പെടുന്നുവെങ്കിലും വലുപ്പം, കൊമ്പ് സാന്ദ്രത, രൂപീകരണം എന്നിവയിൽ വ്യത്യസ്തമാണ്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ വ്യാപാരം നിരോധിക്കുന്ന പ്രാദേശികവും അന്തർദ്ദേശീയവുമായ പാരിസ്ഥിതിക നിയമങ്ങൾക്കനുസൃതമായി അധികൃതർ പ്രതികൾക്ക് പിഴ ചുമത്തുകയും അവരുടെ ഐഡികൾ കണ്ടുകെട്ടുകയും ചെയ്തു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച്, വീടുകളിലോ ഫാമുകളിലോ അപകടകരവും വംശനാശ ഭീഷണി നേരിടുന്നതുമായ മൃഗങ്ങളെ കൈവശം വച്ചാൽ 100,000 ദിർഹമാണ് പിഴ. ഇ.പി.എ.എയുടെ അനുമതിയില്ലാതെ മൃഗങ്ങളെ കടത്താൻ ശ്രമിച്ചാൽ പിഴ 10,000 ദിർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.