റാസല്‍ഖൈമ: എസ്.എന്‍.ഡി.പി സേവനം റാസല്‍ഖൈമ യൂനിയന്റെ മീഡിയ എക്സലന്‍സ് പുരസ്കാരം ‘ഗള്‍ഫ് മാധ്യമ’ത്തിന്. റാക് കള്‍ചറല്‍ സെന്ററില്‍ നടന്ന ‘ട്രിബ്യൂട് ടു റാക് വെറ്ററന്‍സ് -വിഷു-ഈസ്റ്റര്‍-ഈദ്’ ആഘോഷ ചടങ്ങില്‍ ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസിനുവേണ്ടി റാസല്‍ഖൈമ ലേഖകന്‍ എം.ബി. അനീസുദ്ദീന്‍ എസ്.എന്‍.ഡി.പി സേവനം യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എസ്. വാചസ്പതിയില്നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പ്രവാസലോകത്തെ ആദ്യത്തെ ഇന്ത്യന്‍ പത്രം 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷമാണെന്ന് എസ്.എന്‍.ഡി.പി സേവനം റാക് യൂനിയന്‍ പ്രസിഡന്റ് അനില്‍ വിദ്യാധരന് പറഞ്ഞു. എസ്.എന്‍.ഡി.പി സേവനം റാക് യൂനിയന്‍ ‘ഗള്‍ഫ് മാധ്യമ’ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ശ്രീനാരായണീയ പ്രസ്ഥാനത്തെ എന്നും ചേര്‍ത്തുനിര്‍ത്തുന്ന ‘ഗള്‍ഫ് മാധ്യമ’ത്തോടുള്ള നന്ദിയും കടപ്പാടുമാണ് മീഡിയ എക്സലന്‍സ് അവാര്‍ഡെന്നും അനില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.