ദുബൈ: കറാമ സെന്ററിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഇരുനൂറ്റി അമ്പതോളം തൊഴിലാളികൾ ചേർന്ന് രൂപവത്കരിച്ച സ്നേഹ കൂട്ടായ്മയുടെ രണ്ടാം വാർഷികം വിവിധ പരിപാടികളോടെ കാലിക്കറ്റ് പാരഗൺ റസ്റ്റാറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ചു.
കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് നൽകുവാനും കേരളത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമെന്ന നിലയിൽ കുടിവെള്ള പദ്ധതി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ഉപദേശക സമിതി ചെയർമാൻ യൂസഫ് പഠാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം കൺവീനർ രാജീവ് മാവേലിക്കര അധ്യക്ഷത വഹിച്ചു.
ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലിയെ ചടങ്ങിൽ ആദരിച്ചു. നിസാം, ഷെബിൻ ലുലു, നൗഷാദ് കറി ചട്ടി, നൗഫൽ ജിം, സലിം അൽ അതാർ, പി.കെ. അശ്റഫ്, അബ്ദുൽ കരീം, സലീം, ബിഷാർ മിന്റ് തുടങ്ങിയവർ സംസാരിച്ചു. 2023-24 കാലത്തേക്കുള്ള പുതിയ കമ്മിറ്റിയും നിലവിൽ വന്നു. ഗാനമേളയും മറ്റ് കലാപരിപാടികളും പരിപാടിക്ക് മാറ്റ് കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.