ഷാർജ: അൽ സജ വ്യവസായ മേഖലയിലെ 47 ഹെക്ടറിൽ അത്യാധുനിക സൗരോർജ കേന്ദ്രം സ്ഥാപിക്കുമെന്ന് ഷാർജയുടെ മാലിന്യ നിർമാർജന -പുനരുൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന ബിയാ പ്രഖ്യാപിച്ചു. മാലിന്യം നിക്ഷേപിച്ച് മണ്ണിട്ട് മൂടിയ ഭാഗത്തെയാണ് സോളാർ പാനലുകളുടെ ഉദ്യാനമാക്കി മാറ്റുന്നത്. ഗൾഫ് മേഖലയിലെ ആദ്യ സംരഭമാണിത്.
പ്രതിവർഷം 42 മെഗാവാട്ടിൽ കൂടുതൽ ഊർജം ഉൽപാദിപ്പിക്കാൻ സാധിക്കുന്ന പദ്ധതി ഷാർജയിൽ ആദ്യത്തേതാണ്. സാധാരണ ഗതിയിൽ മാലിന്യങ്ങൾ നിക്ഷേപിച്ച് മണ്ണിട്ട് മൂടുന്ന ഭൂഭാഗങ്ങൾ വെറുതെ അടച്ചിടുകയാണ് പതിവ്. 30 വർഷം വരെ ഇത്തരം മേഖലകളിൽ നിരീക്ഷണവും അത്യാവശ്യമാണ്. ഉപയോഗശൂന്യമെന്ന വിധി എഴുതാതെ, രാജ്യത്തിന് അത്യാവശ്യമായ ഊർജ ഉൽപാദനമേഖലയാക്കി പരിവർത്തിക്കുന്നതിലൂടെ ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഷാർജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.