ഷാർജ യൂനിവേഴ്​സിറ്റിയുടെ സോളാർ വീടി​െൻറ മാതൃക 

എക്​സ്​പോ നഗരത്തിലുയരും സോളാർ വീടുകൾ

ദുബൈ: കോഫി നൽകുന്ന റോബോട്ടുകൾ മുതൽ മൈക്കൽ ആഞ്ചലോയുടെ പ്രതീകാത്മക സൃഷ്​ടിയെ അനുകരിക്കുന്ന 3 ഡി പ്രിൻറഡ് പ്രതിമ വരെ അണിനിരക്കുന്ന എക്​സ്​പോയിൽ മറ്റൊരു വിസ്​മയവുമായാണ്​ ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റിയുടെ (ദീവ) വരവ്​. സൗരോർജം ഉപയോഗിച്ച്​ പ്രവർത്തിക്കുന്ന വീടുകളുടെ വ്യത്യസ്​ത മോഡലുകൾ അണിനിരത്തിയായിരിക്കും എക്​സ്​പോയിലെ ദീവ പവലിയൻ ഒരുങ്ങുന്നത്​.

സോളാർ ഡെക്കാത്ത്​ലൺ മിഡിൽ ഈസ്​റ്റി​െൻറ രണ്ടാം സീസണോടനുബന്ധിച്ചായിരിക്കും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലെ പത്ത്​ യൂനിവേഴ്​സിറ്റി വിദ്യാർഥികളുടെ സോളാർ വീടുകൾ ഒരുക്കുക. ഒക്​ടോബർ 20 മുതൽ നവംബർ 21 വരെ എക്​സ്​പോ കാലയളവിലാണ്​ ഇക്കുറി സോളാർ ഡെക്കാത്ത്​ലൺ നടക്കുന്നത്​. 2018ലെ സോളാർ ഡെക്കാത്ത്​ലണിലെ വിജയികളുടെ പ്രദർശനവും ഇക്കുറിയുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കായ മുഹമ്മദ്​ ബിൻ റാശിദ്​ അൽ മക്തൂം സോളാർ പാർക്കി​െൻറ യഥാർഥ മാതൃകയും ദീവ പവലിയനിലുണ്ടാകും.

ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂമി​െൻറ കാർമികത്വത്തിൽ ദുബൈ സുപ്രീം കൗൺസിൽ ഓഫ്​ എനർജിയും ദീവയും യു.എസ്​ ഡിപ്പാർട്​മെൻറ്​ ഓഫ്​ എനർജിയും ചേർന്നാണ്​ ഡെക്കാത്ത്​ലൺ സംഘടിപ്പിക്കുന്നത്​. വൈദ്യുതി, ജലവിതരണം എന്നിവയിൽ എക്​സ്​പോയുടെ ഔദ്യോഗിക പങ്കാളി കൂടിയാണ്​ ദീവ.

ഡക്കാത്ത്​ലണി​െൻറ ഭാഗമായി അന്താരാഷ്​ട്ര യൂനി​േവഴ്​സിറ്റികളിൽ പഠിക്കുന്ന എൻജിനീയറിങ്​- ആർകി​െടക്​ചർ വിദ്യാർഥികളാണ്​ സമ്പൂർണ സോളാർ വീടുകൾ നിർമിക്കുന്നത്​. പത്ത്​ വീടുകളാണ്​ ഇത്തരത്തിൽ നിർമിക്കുന്നത്​. എനർജി മാനേജ്​മെൻറ്​, നവീകരണം, വാസ്​തുവിദ്യ, കാര്യക്ഷമത, സുസ്​ഥിരത, താമസസൗകര്യം എന്നിവ മുൻനിർത്തിയായിരുന്നു വീട്​ നിർമാണം. വിജയികളെ കാത്തിരിക്കുന്നത്​ ഒരു കോടി ദിർഹമാണ്​. യു.എ.ഇ ഖലീഫ യൂനിവേഴ്​സിറ്റി, ഷാർജ യൂനിവേഴ്​സിറ്റി, ലൂയി വില്ലെ യൂനിവേഴ്​സിറ്റി- യു.എസ്​.എ, ബ്രിട്ടീഷ്​ യൂനിവേഴ്​സിറ്റി, ഹെരിയറ്റ്​വാട്ട്​ ബഹ്​റൈൻ, ഗോ സ്​മാർട്ട്​, ഒയാസിസ്​ അമേരിക്കൻ യൂനിവേഴ്​സിറ്റി, മണിപ്പാൽ അക്കാദമി, സൗത്ത്​ ചൈന യൂനിവേഴ്​സിറ്റി, ഇൻഫിനിറ്റി ഹൗസ്​ എന്നിവയാണ്​ ഡെക്കാത്ത്​ലണിൽ പ​ങ്കെടുക്കുന്നത്​. 

Tags:    
News Summary - Solar houses will be on display in the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.