ദുബൈ: പ്രകൃതിക്കും പരിസ്ഥിതിക്കും യാതൊരു ദോഷവും വരുത്താത്ത ശുദ്ധമായ ഉൗർജമാണ് സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഒരുക്കുന്ന സൗരോർജം. എന്നാൽ സൗരോർജ പാനലുകൾ കൈകാര്യം ചെയ്യുേമ്പാൾ തികഞ്ഞ ജാഗ്രതയും ശ്രദ്ധയും വേണം. സൂര്യപ്രകാശമല്ല വൈദ്യുതിയാണ് പ്രവഹിക്കുന്നത് എന്ന ഒാർമയും വേണം. സോളാർ പാനലുകളും ഉപകരണങ്ങളും സ്ഥാപിക്കുേമ്പാഴും അറ്റകുറ്റപ്പണികൾ ചെയ്യുേമ്പാഴും അതിനു വേണ്ട പരിശീലനം ലഭിച്ച ജീവനക്കാരെ മാത്രം നിയോഗിക്കണമെന്ന് ദുബൈ പൊലീസാണ് മുന്നറിയിപ്പ് നൽകിയത്.
സോളാർ പവർ സിസ്റ്റത്തിൽ നിന്ന് പ്രവഹിക്കുന്ന വൈദ്യുതിയെ ലാഘവത്തോടെ കാണരുതെന്നും സമയാസമയം അറ്റകുറ്റപ്പണി ചെയ്യാനും ഇതിെൻറ ഗൗരവാവസ്ഥ ഉപേഭാക്താക്കളെ ബോധ്യപ്പെടുത്താനും കമ്പനികൾ തയ്യാറാവണമെന്ന് ദുബൈ പൊലീസ് കുറ്റാന്വേഷണ വിഭാഗം അസി. കമാൻറർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ആവശ്യപ്പെട്ടു. ഇത്തരം അശ്രദ്ധമൂലം ഒരു തൊഴിലാളി മരണപ്പെട്ടതിെൻറ പശ്ചാത്തലത്തിലാണ് പൊലീസ് അധികൃതരുടെ ഇടപെടൽ.
ജബൽ അലി വ്യവസായ കേന്ദ്രത്തിൽ ഒരു കാരവനു മുന്നിൽ തൊഴിലാളി വീണു കിടക്കുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരമെന്ന് ക്രൈം സീൻ മാനേജ്മെൻറ് വിഭാഗം ഡയറക്ടർ േകണൽ അഹ്മദ് ഹുമൈദ് അൽ മറി പറഞ്ഞു. പൊലീസ് എത്തിയപ്പോേഴക്ക് ഇയാൾ മരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കപ്പാസിറ്റർ വിച്ചേദിക്കാതെ വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരണം സംഭവിക്കുകയായിരുന്നുവെന്നത് വ്യക്തമായത്. ഫോറൻസിക് പരിശോധനയിൽ വൈദ്യുതി ഷോക്കിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.