സൗരോർജ പാനൽ കൈകാര്യം ചെയ്യുന്നത്​ സൂക്ഷിച്ചുവേണം; ജീവനക്കാർക്ക്​ പരിശീലനം നൽകണമെന്ന്​ ദുബൈ പൊലീസ്​

ദുബൈ: പ്രകൃതിക്കും പരിസ്​ഥിതിക്കും യാതൊരു ദോഷവും വരുത്താത്ത ശുദ്ധമായ ഉൗർജമാണ്​ സൂര്യപ്രകാശത്തിൽ നിന്ന്​ വൈദ്യുതി ഒരുക്കുന്ന സൗരോർജം. എന്നാൽ സൗരോർജ പാനലുകൾ കൈകാര്യം ചെയ്യു​േമ്പാൾ തികഞ്ഞ ജാഗ്രതയും ശ്രദ്ധയും വേണം. സൂര്യപ്രകാശമല്ല വൈദ്യുതിയാണ്​ പ്രവഹിക്കുന്നത്​ എന്ന ഒാർമയും വേണം. സോളാർ പാനലുകളും ഉപകരണങ്ങളും സ്​ഥാപിക്കു​േമ്പാഴും അറ്റകുറ്റപ്പണികൾ ചെയ്യു​േമ്പാഴും അതിനു വേണ്ട പരിശീലനം ലഭിച്ച ജീവനക്കാരെ മാത്രം നിയോഗിക്കണ​മെന്ന്​ ദുബൈ പൊലീസാണ്​ മുന്നറിയിപ്പ്​ നൽകിയത്​.  

സോളാർ പവർ സിസ്​റ്റത്തിൽ നിന്ന്​ പ്രവഹിക്കുന്ന വൈദ്യുതിയെ ലാഘവത്തോടെ കാണരുതെന്നും സമയാസമയം അറ്റകുറ്റപ്പണി ചെയ്യാനും ഇതി​​െൻറ ഗൗരവാവസ്​ഥ ഉപ​േഭാക്​താക്കളെ ബോധ്യപ്പെടുത്താനും കമ്പനികൾ തയ്യാറാവണമെന്ന്​ ദുബൈ പൊലീസ്​ കുറ്റാ​ന്വേഷണ വിഭാഗം അസി. കമാൻറർ ഇൻ ചീഫ്​ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ആവശ്യപ്പെട്ടു.  ഇത്തരം അശ്രദ്ധമൂലം ഒരു തൊഴിലാളി മരണപ്പെട്ടതി​​െൻറ പശ്​ചാത്തലത്തിലാണ്​ പൊലീസ്​ അധികൃതരുടെ ഇടപെടൽ.

ജബൽ അലി വ്യവസായ കേന്ദ്രത്തിൽ ഒരു കാരവനു മുന്നിൽ തൊഴിലാളി വീണു കിടക്കുന്നുവെന്നാണ്​ പൊലീസിനു ലഭിച്ച വിവരമെന്ന്​  ക്രൈം സീൻ മാനേജ്​മ​െൻറ്​ വിഭാഗം ഡയറക്​ടർ  േകണൽ അഹ്​മദ്​ ഹുമൈദ്​ അൽ മറി പറഞ്ഞു.  പൊലീസ്​ എത്തിയപ്പോ​േഴക്ക്​ ഇയാൾ മരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ്​ കപ്പാസിറ്റർ വിച്​ചേദിക്കാതെ വൈദ്യുതി തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്​ മരണം സംഭവിക്കുകയായിരുന്നുവെന്നത്​ വ്യക്​തമായത്​. ഫോറൻസിക്​ പരിശോധനയിൽ വൈദ്യുതി ഷോക്കിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ കണ്ടെത്തുകയായിരുന്നു.  

Tags:    
News Summary - solar panel-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.