അബൂദബി: ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്ട്ര സൗരോർജ സഖ്യ (ഇസ) പരിപാടിയിൽ പെങ്കടുക്കുന്ന യു.എ.ഇ സംഘത്തെ അബൂദബി കിരീടാവകാശിയുടെ കാര്യാലയ മേധാവി ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ നയിക്കും. ഇന്ത്യയും ഫ്രാൻസും സംയുക്തമായി ആതിഥ്യം വഹിക്കുന്ന പരിപാടി മാർച്ച് 11ന് ന്യൂഡൽഹിയിലാണ് സംഘടിപ്പിക്കുന്നത്. താങ്ങാവുന്ന ചെലവിൽ സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ലഭ്യമാക്കാനും സൗരോർജ സാേങ്കതികവിദ്യ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്നതാണ് പരിപാടി.
2015ൽ പാരിസിൽ നടന്ന യു.എൻ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിൽ പ്രഖ്യാപിച്ച പാരിസ് ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് സഖ്യം രൂപവത്കരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാൻസിസ് ഒാലൻഡ് എന്നിവർ സംയുക്തമായാണ് സഖ്യം രൂപവത്കരണ പ്രഖ്യാപനം നടത്തിയത്. 2017 ഒക്ടോബറിലാണ് യു.എ.ഇ സഖ്യത്തിൽ ചേർന്നത്. 2018 ഫെബ്രുവരിയിലാണ് ഇതിന് ഒൗദ്യോഗിക അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.