ദുബൈ: ഏപ്രിൽ ഒന്നിന് സോമാലിയൻ കൊള്ളക്കാർ റാഞ്ചിയ ഇന്ത്യൻ ചരക്കു കപ്പലിലെ മുഴുവൻ നാവികരെയും മോചിപ്പിച്ചു. ദുബൈയിൽ നിന്ന് പുറപ്പെട്ട എം.വി അൽ കൗസർ എന്ന കപ്പലിൽ പത്ത് ഇന്ത്യൻ നാവികരാണുണ്ടായിരുന്നത്. സോമാലിയൻ സൈന്യം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് മോചനം സാധ്യമായത്. കൊള്ള സംഘത്തിലെ മൂന്നു പേരെ പിടികൂടാനുമായതായി ഗാൽകായോ മേയർ ഹിർസി യൂസുഫ് ബർറെ വ്യക്തമാക്കി.
മോചന ദ്രവ്യം നൽകണമെന്ന് റാഞ്ചികൾ വാശി പിടിച്ചിരുന്നുവെങ്കിലും പണം നൽകില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഞായറാഴ്ച തന്നെ കപ്പൽ തിരിച്ചു പിടിക്കാൻ സൈന്യത്തിന് സാധിച്ചെങ്കിലും ബന്ദികളാക്കിയ നാവികരിൽ എട്ടുപേർ കൊള്ളക്കാരുടെ കസ്റ്റഡിയിൽ തന്നെയായിരുന്നു. മോചിപ്പിക്കപ്പെട്ട നാവികർ ക്ഷീണിതരെങ്കിലും ആരോഗ്യവാൻമാരാണ്. മോചനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സന്തോഷം രേഖപ്പെടുത്തി.
ദുബൈയിൽ നിന്ന് യമൻ വഴി സോമാലിയയിലെ ബോസ്സാസോ തുറമുഖത്തേക്ക് പഞ്ചസാരയും ഗോതമ്പും ഉൾപ്പെടെയുള്ള പലവ്യഞ്ജനങ്ങളുമായി പുറപ്പെട്ടതായിരുന്നു കപ്പൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.