‘അവാന്തിക’യിലെ പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ റിലീസ്​ ചെയ്തു

ദുബൈ: റിജോയ്സ് എന്‍റർടെയിൻമെന്‍റ്​സിന്‍റെ ബാനറിൽ മെജോ കെ. ആന്‍റണി നിർമിച്ച് അനിൽ കെ.സി സംവിധാനം ചെയ്ത ‘അവാന്തിക’ എന്ന ഹ്രസ്വചിത്രത്തിലെ ‘ഗോപാലബാല കേളീ കാലം...’ എന്ന ഗാനം നിരവധി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. പ്രശസ്ത ചലച്ചിത്രപ്രവർത്തകരായ ഛായാഗ്രാഹകൻ അളഗപ്പൻ, സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി, നടി മാനസ രാധാകൃഷ്ണൻ, ആർ.ജെ ഫസ്​ലു, സംവിധായകൻ റഷീദ് പാറക്കൽ, എഴുത്തുകാരൻ മുരളി എസ്. പനവേലി എന്നിവരുടെ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങുന്നത്​ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അനൂജാ നായരുടെ മനോഹരമായ നൃത്താവിഷ്കാരമാണ് ഈ ഗാനത്തിന്‍റെ പ്രത്യേകത. ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് രേണദേവ് മറ്റത്തോളിയാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് വി.പി. ചന്ദ്രേഷ്, ഈ ഗാനം ആലപിച്ചിരിക്കുന്നത് കലാമണ്ഡലം ദേവിക ജയദേവനാണ്​. ഷിജു തോമസിന്‍റെ​ ഛായാഗ്രഹണം, ജിജോ വർഗീസിന്‍റെ കളർ ഗ്രേഡിങ്​ എന്നിവയും ഗാനത്തെ ശ്രദ്ധേയമാക്കുന്നു. 

Tags:    
News Summary - Songs from 'Avantika' released on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.