നാളെ​ മുതൽ ബഖാലകളിൽ ഇ പേയ്​മെൻറ്​ നിർബന്ധം

ജിദ്ദ: രാജ്യത്തെ മുഴുവൻ ബക്കാലകളിലും ഞായറാഴ്​ച മുതൽ ഇലക്​ട്രോണിക്​ പേയ്​മ​െൻറ് (ഡിജിറ്റൽ പേയ്​മ​െൻറ്​) നിർബന്ധമാക്കി. നേരിട്ടുള്ള പണമിടപാട് കുറയ്​ക്കുന്നതിനും ആരോഗ്യ സുരക്ഷിതത്വം പരിഗണിച്ചുമാണ്​ ഇത്​. ബിനാമി ഇടപാടുകൾ ഇല്ലാതാക്കുന്നതിനും കൂടിയാണ്​ ബഖാലകളടക്കമുള്ള റീ​െട്ടയിൽ മേഖലകളിൽ ഇ  പേയ്​മ​െൻറ്​ സംവിധാനം ഏർപ്പെടുത്തുന്നത്​.

നേരത്തെ ഘട്ടങ്ങളായി പല റീ​െട്ടയിൽ ​കച്ചവട മേഖകളിലും ഇ പേയ്​മ​െൻറ്​ സംവിധാനം  നിർബന്ധമാക്കിയിരുന്നു. സൗദി ​ മോണിറ്ററി ഏജൻസി, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ്​ ഇ പേയ്​മ​െൻറ്​ പദ്ധതി നടപ്പാക്കുന്നത്​.

Tags:    
News Summary - soudi arabia news updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.