ദുബൈ: സൗദി ദേശീയ ദിനത്തിന് അഭിവാദ്യമർപ്പിച്ച് എക്സ്പോ 2020. സൗദിയുടെ സംസ്കാരവും വികസനവുമെല്ലാം കാണിക്കുന്ന പവിലിയനാണ് എക്സ്പോയിൽ ഒരുങ്ങുന്നതെന്നും 90ാം ദേശീയ ദിനം ആഘോഷിക്കുന്ന സൗദിക്ക് ആശംസകൾ നേരുന്നുെവന്നും എക്സ്പോ വൈസ് പ്രസിഡൻറ് മുഹമ്മദ് അൽ അൻസാരി പറഞ്ഞു. അന്താരാഷ്ട്ര സൗഹൃദങ്ങളുടെ സംഗമവേദിയായ എക്സ്പോയിൽ സൗദി അറേബ്യ പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
13,000 ചതുരശ്ര മീറ്ററിലാണ് എക്സ്പോ വേദിയിൽ സൗദിയുടെ പവിലിയൻ ഒരുങ്ങുന്നത്. രണ്ട് ഫുട്ബാൾ മൈതാനങ്ങളുടെ വലുപ്പം വരും. യു.എ.ഇ കഴിഞ്ഞാൽ ഏറ്റവും വലിയ പവിലിയനുള്ളതും സൗദിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.