ദുബൈ: ചരിത്രക്കുതിപ്പിന് ഏതാനും മണിക്കൂർ മാത്രം ബാക്കി നിൽക്കേ ബഹിരാകാശത്തേക്കു ള്ള തെൻറ സഹയാത്രികർക്കൊപ്പം കസഖ്സ്താനിലെ ബൈകന്നൂർ കോസ്മോനോട്ട് ഹോട്ടലി ൽ മാധ്യമങ്ങളുമായി സംസാരിക്കവെ ഏവരെയും അതിശയിപ്പിച്ചത് മേജർ ഹസ അൽ മൻസൂരി എന്ന ഇ മറാത്തി പര്യവേക്ഷകെൻറ ലാളിത്യവും വിനയവുമാണ്. തെൻറ ഇൗ ദൗത്യത്തിന് സമ്പൂർണ മനുഷ ്യകുലത്തോടും കടപ്പെട്ടിരിക്കുന്നുവെന്നായിരുന്നു ഹസയുടെ വാക്കുകൾ. തെൻറ നാടിെൻറയും അറബ് ലോകത്തിെൻറയും ശുഭാശംസകൾ തനിക്കൊപ്പമുണ്ട്.
എന്തെങ്കിലും തരത്തിലെ അണുബാധകൾ സംഭവിക്കാതിരിക്കാൻ പ്രത്യേകമായി തയാറാക്കിയ കണ്ണാടി മറക്കു പിന്നിൽ നീലവേഷം ധരിച്ചാണ് ബഹിരാകാശ സഞ്ചാരികൾ വാർത്തസമ്മേളനം നടത്തിയത്. മാധ്യമ പ്രവർത്തകർക്കൊപ്പം ഹസയുടെ സഹോദരങ്ങളും സുഹൃത്തുക്കളും അവിടെ എത്തിച്ചേർന്നിരുന്നു.
തങ്ങൾക്ക് ഏറ്റവും ഇണങ്ങുന്ന മഹാനായ സഹയാത്രികൻ എന്നായിരുന്നു ഹസയെ നാസയുടെ പര്യവേക്ഷക െജസീക മീർ വിശേഷിപ്പിച്ചത്. യു.എ.ഇയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന് അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രധാന്യമാണ് കൽപിക്കുന്നത്.
ആദ്യ ബഹിരാകാശ സഞ്ചാരി യുറി ഗഗാറിൻ, ചന്ദ്രനിലാദ്യം കാലു കുത്തിയ നീൽ ആംസ്ട്രോങ് എന്നിവർക്ക് ആദരങ്ങൾ പറഞ്ഞ അൽ മൻസൂരി 1980ൽ നാസ പര്യവേക്ഷകരെ രണ്ടുവട്ടം കണ്ട് ചർച്ച നടത്തുകയും തെൻറ നാടിെൻറ കുതിപ്പിനെക്കുറിച്ച് സ്വപ്നം കാണുകയും ചെയ്ത യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത് എന്ന് എടുത്തുപറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അറബിയിലും ഇംഗ്ലീഷിലും റഷ്യനിലുമായാണ് മറുപടി നൽകിയത്. യാത്രയിൽ റഷ്യനും ഇംഗ്ലീഷും കലർന്ന ‘റോംഗ്ലീഷ്’ ആയിരിക്കും ആശയ വിനിമയ ഭാഷ. യാത്രക്ക് തൊട്ടു മുമ്പ് തെൻറ മാതാവിനായി ഒരു ഗാനം സമർപ്പിക്കും. ആരോഗ്യ സംബന്ധിയായ പരീക്ഷണങ്ങളാണ് അൽ മൻസൂരി ബഹിരാകാശത്ത് നടത്തുക. സീറോ ഗ്രാവിറ്റിയിൽ തയാറാക്കിയ ഇമറാത്തി ഭക്ഷണം ഉപയോഗിച്ച് വിരുന്നും ഒരുക്കും.
സൈന്യത്തിൽ ജോലി ചെയ്യവെ പോർവിമാനങ്ങളിലിരുന്ന് നമസ്കാരവും പ്രാർഥനയും നിർവഹിച്ചിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞ അദ്ദേഹം സ്പേസ് സ്റ്റേഷനിലെ നമസ്കാരം തത്സമയ ബ്രോഡ്കാസ്റ്റിങ് ചെയ്യാൻ ആഗ്രഹിക്കുന്നതായും അറിയിച്ചു. സഹയാത്രികരൊന്നിച്ച് സെൽഫിയുമെടുത്താണ് അൽ മൻസൂരി വാർത്ത സമ്മേളനം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.