ദുബൈ: ബഹിരാകാശ നടത്തത്തിൽ നാസയുടെ രണ്ട് സഞ്ചാരികൾക്ക് മാർഗ നിർദേശം നൽകാൻ നിയോഗിതനായി യു.എ.ഇയുടെ ബഹിരാകാശ യാത്രികനായ സുൽത്താൻ അൽ നിയാദി. ബഹിരാകാശ ദൗത്യത്തിൽ ഇദ്ദേഹത്തോടൊപ്പമുള്ള അമേരിക്കൻ യാത്രികരായ സ്റ്റീഫൻ ബോവൻ, വൂഡി ഹോബർഗ് എന്നിവർക്കാണ് സുൽത്താൻ അൽ നിയാദി ബഹിരാകാശ നടത്തവുമായി ബന്ധപ്പെട്ട് മാർഗ നിർദേശങ്ങൾ നൽകുക. പുതിയ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനായാണ് സ്റ്റീഫൻ ബോവനും വൂഡി ഹോബർഗും ബഹിരാകാശ കേന്ദ്രത്തിന് പുറത്ത് സഞ്ചരിക്കാൻ ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 28ന്, ഏഴ് മണിക്കൂർ മെയിന്റനൻസ് അസൈൻമെന്റിനായി ബോവനോടൊപ്പം സ്പേസ് സ്റ്റേഷന് പുറത്ത് പോയപ്പോൾ, സോളാർ പാനലുകൾ സ്റ്റാപിക്കുന്നതിനായുള്ള പ്രദേശം കണ്ടെത്താൻ അൽ നിയാദി സഹായിച്ചിരുന്നു. ഈ ദൗത്യത്തിലൂടെ അറബ് ലോകത്ത് ബഹിരാകാശ നടത്തത്തിൽ ഏർപ്പെടുന്ന ആദ്യ ബഹിരാകാശ യാത്രികനായി നിയാദി മാറുകയും ചെയ്തിരുന്നു.
നാസയുടെ ഫ്ലൈറ്റ് എൻജീനിയർമാരായ സ്റ്റീഫൻ ബോവനും വൂഡി ഹോബർഗും ബഹിരാകാശ നടത്തത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി നാസയും സ്ഥിരീകരിച്ചു. ബഹിരാകാശ നടത്തവും റോബോർട്ടുകളുടെ പിന്തുണക്കായുള്ള നടപടിക്രമങ്ങളും അന്തിമമായി അവലോകനം ചെയ്യുന്നതിന് ഫ്ലൈറ്റ് എൻജീനീയർ ഫ്രാങ്ക് റുബിയോ, സുൽത്താൻ അൽ നിയാദി എന്നിവർ ഇവർക്കൊപ്പം ചേർന്നതായും നാസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.